
Uncategorized
‘ദൃശ്യം 2’; ഹിന്ദി റീമേക്ക് നിയമക്കുരുക്കില്‍, എന്തൊക്ക വന്നാലും കേസുമായി മുന്നോട്ട് പോകും
‘ദൃശ്യം 2’; ഹിന്ദി റീമേക്ക് നിയമക്കുരുക്കില്‍, എന്തൊക്ക വന്നാലും കേസുമായി മുന്നോട്ട് പോകും
Published on

‘ദൃശ്യം 2’വിന്റെ ഹിന്ദി റീമേക്ക് നിയമ കുരുക്കിലെന്ന് വാര്‍ത്തകള്‍. കഴിഞ്ഞ ദിവസമാണ് ഹിന്ദി റീമേക്ക് ഒരുക്കുന്ന വിവരം പ്രഖ്യാപിച്ച് പനോരമ സ്റ്റുഡിയോസ് വാര്‍ത്തക്കുറിപ്പ് പുറത്തിറക്കിയത്.
ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ദൃശ്യം ഒന്നാം ഭാഗത്തിന്റെ നിര്‍മ്മാണ പങ്കാളിയായ വിയാകോം 18.
എന്നാല്‍ ഇത് നിയമവിരുദ്ധമാണെന്നും പനോരമ സ്റ്റുഡിയോസിന് ചിത്രം ഒറ്റയ്ക്ക് നിര്‍മ്മിക്കാന്‍ അവകാശം ഇല്ലെന്നുമാണ് വിയാകോം പറയുന്നത്.
പനോരമ സ്റ്റുഡിയോസിന്റെ കുമാര്‍ മങ്കതുമായി ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ മതിയായ തീരുമാനത്തില്‍ എത്താത്തതിനാല്‍ വിയാകോം കേസുമായി മുന്നോട്ടു പോവുകയാണ്.
എന്നാല്‍ ചിത്രത്തിന്റെ പകര്‍പ്പവകാശം ആധികാരികമായി തനിക്ക് ആണെന്നും ചിത്രം നിര്‍മ്മിക്കാന്‍ പോകുന്ന തീരുമാനത്തില്‍ നിന്നും മാറ്റമില്ല എന്നാണ് മങ്കത്തിന്റെ വാദങ്ങള്‍.
ദൃശ്യം ആദ്യ ഭാഗം ഹിന്ദിയില്‍ ഹിറ്റായിരുന്നു. അജയ് ദേവ്ഗണ് നായകനായ ചിത്രത്തില്‍ ശ്രിയ ശരണ്‍, തബു എന്നിവരാണ് മുഖ്യവേഷത്തില്‍ എത്തിയത്.
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മാസങ്ങളായി മഞ്ജുവിനെ കുറിച്ചുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. സംവിധായകൻ സനൽകുമാർ ശശിധരൻ താരത്തിനെതിരെ നിരവധി ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. മാത്രമല്ല നടി...
മലയാള സിനിമാ ലോകത്ത് ഇന്നും തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...
മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരിലൊരാളാണ് ജ്യോത്സ്ന രാധാകൃഷ്ണൻ. 2002 ൽ പ്രണയമണിത്തൂവല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ജ്യോത്സ്ന മലയാള സിനിമയിലേക്ക് എത്തുന്നത്. എന്നാൽ നമ്മള്...