Connect with us

ദീര്‍ഘ വീക്ഷണമില്ലാത്ത, അധികാര ഭ്രമമുള്ള ഈ സര്‍ക്കാരിനെ കുറിച്ച് ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു അത് ഇനിയും ഞാന്‍ തുടരും! ഉണരൂ ഇന്ത്യ

News

കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. അധികാര ഭ്രമമുള്ള ഈ സര്‍ക്കാരിനെ കുറിച്ച് താന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയതാണെന്ന് താരം പറയുന്നു. 3000 കോടി രൂപ മുടക്കി നിര്‍മ്മിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്ന ഒരു പഴയ വീഡിയോ പങ്കുവെച്ചു പ്രകാശ് രാജിന്റെ ട്വീറ്റ്.

”ദീര്‍ഘ വീക്ഷണമില്ലാത്ത, അധികാര ഭ്രമമുള്ള ഈ സര്‍ക്കാരിനെ കുറിച്ച് ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്, അത് ഇനിയും ഞാന്‍ തുടരും. ഉണരൂ ഇന്ത്യ” എന്നാണ് പ്രകാശ് രാജ് കുറിച്ചിരിക്കുന്നത്. കേരളത്തില്‍ പ്രളയം ഉണ്ടായപ്പോള്‍ 100 കോടിയും 500 കോടിയും നല്‍കിയ മോദി ഒരു പ്രതിമ പണിയാന്‍ 3000 കോടി ചിലവഴിച്ചയാളാണ്.

എത്രത്തോളും നിര്‍വ്വികാരനായ നേതാവാണ് നമുക്കുള്ളത് എന്ന് പ്രകാശ് രാജ് വീഡിയോയില്‍ പറയുന്നു. പൊങ്ങച്ചക്കാരന്‍, അഹംഭാവി, ബുദ്ധിശൂന്യന്‍ ഈ രാജ്യത്തോട് ഇങ്ങനെ ചെയ്യാമോ. തൊഴിലില്ലായ്മയും കാര്‍ഷിക പ്രതിസന്ധികളുമൊക്കെയുള്ള ഈ രാജ്യത്തോട് ഒരിക്കലും അങ്ങനെ ചെയ്യരുത്.

അത് നമ്മുടെ പണമാണ്, തങ്ങള്‍ ഇരക്കുകയല്ല. ചോദ്യം ചോദിണം, നികുതി നല്‍കുന്നവരുടെ പണം ഉപയോഗിച്ച് ചെയ്ത ഈ കാര്യത്തിന് പ്രധാനമന്ത്രി മറുപടി പറയേണ്ടതുണ്ട്, മാധ്യമങ്ങള്‍ ഇത് പ്രചരിപ്പിക്കണം എന്നും പ്രകാശ് രാജ് ട്വീറ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.

More in News

Trending

Recent

To Top