Connect with us

‘എന്റെ ഫാമിലിയിലെ ഒരംഗത്തെ പോലെ നുഴഞ്ഞുകയറിയ സഹോദരിയാണ് ഗൗരി’; ജോമോളെ കുറിച്ച് തുറന്ന് പറഞ്ഞ് സുരേഷ് ഗോപി

Malayalam

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി. സിനിമയില്‍ നിരവധി വ്യക്തി ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് സുരേഷ് ഗോപി.

ഇപ്പോഴിതാ സിനിമ ജീവിതത്തില്‍ നിന്നും തനിക്ക് ലഭിച്ച കുഞ്ഞനുജത്തിയെ കുറിച്ച് പറഞ്ഞിരിക്കുകയാണ് സുരേഷ് ഗോപി.ഒരുകാലത്ത് മലയാള സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള നടി ജോമോളിനെക്കുറിച്ചാണ് സുരേഷ് ഗോപി പറഞ്ഞത്.

‘ജോമോള്‍ എന്ന ഗൗരിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമയാണ് മനസ്സില്‍ വരുന്നത്. 1988 തൃത്താല പുഴ, ചുട്ടുപൊള്ളുന്ന പുഴമണലില്‍കൂടി പല്ലക്കിലിരുന്ന് പോകുന്ന ഒരു ഉണ്ടക്കണ്ണിയായിട്ടാണ് ഞാന്‍ ആദ്യമായി ഗൗരിയെ കാണുന്നത്.

അന്ന് ഗൗരിയെ കാണുമ്പോള്‍ ഭയങ്കര കൗതുകം തോന്നും, സാധാരണ കുട്ടികളില്‍ കാണാന്‍ പറ്റാത്ത ഒരു മുഖം, വല്ലാത്തൊരു ഭംഗി. അതിലുപരി മനോഹരമായ ചിരി. ഇതൊക്കെ ഭയങ്കരമായിട്ട് ആകര്‍ഷിച്ചിട്ടുണ്ട്.

ഇത് കഴിഞ്ഞു 90 കാലഘട്ടങ്ങളില്‍ എന്റെ കുടുംബവും ഗൗരിയുമായി ഭയങ്കര ആത്മ ബന്ധമായി, എന്റെ ഭാര്യയും മക്കളുമൊക്കെയായി ഗൗരി നല്ല അടുപ്പമായി. എന്റെ ഫാമിലിയിലെ ഒരംഗത്തെ പോലെ നുഴഞ്ഞുകയറിയ സഹോദരിയാണ് ഗൗരി’എന്നും അദ്ദേഹം പറഞ്ഞു.

More in Malayalam

Trending

Recent

To Top