
Malayalam
പ്രസവ സമയത്ത് 67 കിലോയായിരുന്നു ഭാരം… പിന്നീട് 58 ലേക്ക് എത്തിച്ചു; ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി ശിവദ
പ്രസവ സമയത്ത് 67 കിലോയായിരുന്നു ഭാരം… പിന്നീട് 58 ലേക്ക് എത്തിച്ചു; ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി ശിവദ

മലയാളികളുടെ പ്രിയ നടിയാണ് ശിവദ. ഒരുപിടി നല്ല കഥാപാത്രങ്ങൾ ശിവദ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്.
യോഗയും ഫിറ്റ്നസും ശിവദയുടെ ജീവിതത്തിന്റെ ഭാഗമാക്കിയ ശിവദ സമൂഹമാധ്യമങ്ങളിലൂടെ ഫിറ്റ്നസ് ടിപ്പുകള്‍ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ പ്രസവ ശേഷവും തന്റെ സൗന്ദര്യവും ആരോഗ്യത്തിന്റെ രഹസ്യവും വെളിപ്പെടുത്തുകയാണ് ശിവദ
വേറെ പ്രശ്നങ്ങളൊന്നുമില്ലാതെ ഗര്‍ഭകാലവും പ്രസവവും കടന്നുപോയത് യോഗയൊക്കെ ചെയ്തത് കൊണ്ടാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ശിവദ പറയുന്നു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
ശിവദയുടെ വാക്കുകള്‍
ഗര്‍ഭിണിയായിരുന്ന സമയത്തും യോഗയും വ്യായാമങ്ങളും ചെയ്തിരുന്നു. തുടക്കത്തില്‍ കുറച്ച് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതിനാല്‍ 3 മാസത്തിന് ശേഷമായാണ് എല്ലാം ചെയ്ത് തുടങ്ങിയത്. ഗര്‍ഭിണിയായിരുന്ന സമയത്തുള്ള മൂഡ് സ്വിങ്സ് മറികടക്കാന്‍ യോഗയും വ്യായാമവും സഹായകമായിരുന്നു. വേറെ പ്രശ്നങ്ങളൊന്നുമില്ലാതെ ഗര്‍ഭകാലവും പ്രസവവും കടന്നുപോയത് യോഗയൊക്കെ ചെയ്തത് കൊണ്ടാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ശിവദ പറയുന്നു.
പ്രസവ സമയത്ത് 67 കിലോയായിരുന്നു ഭാരം. പ്രസവശേഷം ഭാരം കൂടിയിരുന്നു. യോഗയും ഡാന്‍സുമൊക്കെ ചെയ്ത് തുടങ്ങിയതോടെ അത് 58 ലേക്ക് എത്തിച്ചിരുന്നു. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നത് കുറവാണ്. യോഗയും ഡാന്‍സുമാണ് തന്റെ ഫിറ്റ്നസ് സീക്രട്ടെന്നും ശിവദ പറയുന്നു. അങ്ങനെ വലിയ ഡയറ്റ് പ്ലാനൊന്നുമില്ല. മധുരം അധികം കഴിക്കാറില്ല. രാത്രി 7ന് ശിവദമുന്പ് അത്താഴം കഴിക്കും, ധാരാളം വെള്ളം കുടിക്കാറുണ്ട്, ശിവദ പറഞ്ഞു.
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളുമാണ് രേണുവിന് പിന്നാലെയുള്ളത്. സുധിയുടെ...
മലയാള സിനിമാ ലോകത്ത് ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിലിടം നേടിയ നടിയാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ്...
തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ഇയർ ബാലൻസ് പ്രശ്നം നിസാരമായി പരിഹരിച്ച ഡോക്ടറെ ആരാധകർക്ക് വേണ്ടി പരിചയപ്പെടുത്തി നടൻ മോഹൻലാൽ. ഫെയ്സ്ബുക്ക്...
മോഹൻലാലിന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിച്ച ചിത്രമായിരുന്നു തുടരും. ചിത്രത്തിലെ വില്ലനായി എത്തിയ പ്രകാശ് വർമയുടെ കഥാപാത്രത്തെ പ്രശംസിക്കാത്തവരായി ആരുമുണ്ടാകില്ല. ഇപ്പോഴിതാ തന്റെ...