
Malayalam
ദൃശ്യം ആമസോൺ വാങ്ങിയത് ആ വമ്പൻ തുകയ്ക്ക്; കണക്കുകള്‍ പുറത്തുവിട്ട് ഗ്ലോബല്‍ ഒടിടി; ഞെട്ടലോടെ സിനിമാലോകം
ദൃശ്യം ആമസോൺ വാങ്ങിയത് ആ വമ്പൻ തുകയ്ക്ക്; കണക്കുകള്‍ പുറത്തുവിട്ട് ഗ്ലോബല്‍ ഒടിടി; ഞെട്ടലോടെ സിനിമാലോകം
Published on

മലയാളി പ്രേക്ഷകർ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകവും ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മോഹൻലാൽ- ജീത്തു ജോസഫ് കൂട്ട്ക്കെട്ടിൽ പിറന്ന ദൃശ്യം2.
ആദ്യ ഭാഗത്തിന്റ വിജയമായിരുന്നു രണ്ടാം ദൃശ്യം 2നായുള്ള പ്രേക്ഷകരുടെ പ്രതീക്ഷ വർധിച്ചത്. ആകാംക്ഷയ്ക്കൊടുവിൽ ഫെബ്രുരുവരി 19 ന് ചിത്രം പുറത്തെത്തുകയായിരുന്നു. ആമസോൺ പ്രൈമിലൂടെയായിരുന്നു ചിത്രം റിലീസിനെത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്.
മോഹൻലാൽ നായകനായ ഈ ചിത്രം റെക്കോർഡ് തുകയ്ക്കാണ് ആമസോണ്‍ വാങ്ങിയതെന്ന് തുടക്കം മുതല്‍ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരാരും തന്നെ തുകയുടെ വിവരങ്ങള്‍ പുറത്തു പറഞ്ഞിരുന്നില്ല.
ഒടിടി പ്ലാറ്റ്ഫോമുകളെ കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും പങ്കുവയ്ക്കുകയും സര്‍വേകള്‍ നടത്തുകയും ചെയ്യുന്ന ലെറ്റ്സ് ഒടിടി ഗ്ലോബല്‍ എന്ന പേജ് ഈ തുകയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നു. 30 കോടിക്കാണ് ആമസോണ്‍ പ്രൈം ദൃശ്യം 2 വാങ്ങിയതെന്നും ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചതിനാല്‍ ആമസോണ്‍ ടീം സന്തോഷത്തിലാണെന്നും ഗ്ലോബല്‍ ഒടിടി ട്വീറ്റ് ചെയ്തു.
സൽമാൻ ഖാൻ നായകനാകുന്ന രാധെയാണ് ഒടിടിയിലൂടെ റിലീസിനെത്തുന്ന അടുത്ത വമ്പൻ ചിത്രം. ഏകദേശം 230 കോടി രൂപയ്ക്കാണ് സീ സ്റ്റുഡിയോസ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയത്. മെയ് 13ന് തിയറ്ററിലൂടെയും സീ ഫൈവ് ഒടിടി പ്ലാറ്റ്ഫോമിലൂടെയും ചിത്രം റിലീസിനെത്തും. മമ്മൂട്ടി ചിത്രം വൺ ഏപ്രിൽ 27ന് നെറ്റ്ഫ്ലിക്സിലൂടെ റിലീസിനെത്തുന്നുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ വിട പറഞ്ഞത്. ഈ വേളയിൽ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തി...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
ലാല്‍ജോസ് സംവിധാനം ചെയ്ത് ദിലീപ് അഭിനയിച്ച ചിത്രമാണ് ചാന്തുപൊട്ട്. 2005 ൽ പുറത്തിറങ്ങിയ ഈ സിനിമ ആ വർഷത്തെ വൻ ഹിറ്റുകളിൽ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയപ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രം...