അമിത ശരീര ഭാരത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ ബോഡി ഷെയ്മിങ് നടത്തിയവര്‍ക്കെതിരെ കടുത്ത ഭാഷയില്‍ മറുപടി നല്‍കിയിരിക്കുകയാണ് നടി ഷിബില ഫറ.
സോഷ്യല്‍ മീഡിയയിലെ ട്രോളുകളും അക്രമണങ്ങള്‍ തന്നെ ബാധിക്കുന്നില്ല എന്ന് ഷിബില ഫറ പറയുന്നു.
എന്റെ ശരീരം എങ്ങിനെ ആയിരിക്കണം എന്ന് തീരുമാനിക്കുന്നത് സോഷ്യല്‍ മീഡിയ അല്ല. ബോഡി ഷെയിമിങുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകള്‍ക്ക് ഞാന്‍ മറുപടി കൊടുക്കാറില്ല.
ഒരിടയ്ക്ക് ഞാന്‍ ഇതിനെതിരെ ഒരുപാട് പോരാടിയിരുന്നു. എന്നാല്‍ പിന്നീട്, ‘നിങ്ങള്‍ നിങ്ങളുടെ ശരീരത്തിന് ഇണങ്ങുന്ന ഏത് വേഷവും ധരിക്കൂ’ എന്ന സന്ദേശം പ്രചരിപ്പിക്കാന്‍ ഞാന്‍ ബോധപൂര്‍വ്വം ശ്രമിച്ചു. അതേ സമയം കഥാപാത്രം ആവശ്യപ്പെടുകയാണെങ്കില് തടി കുറയ്ക്കാന്‍ ഞാന്‍ തയ്യാറാണ്. അല്ലാതെ സോഷ്യല്‍ മീഡിയയ്ക്ക് വേണ്ടി കുറയ്ക്കില്ല- ഷിബില ഫറ വ്യക്തമാക്കി.
കക്ഷി അമ്മിണി പിള്ള എന്ന ചിത്രത്തിലൂടെയാണ് ഷിബില സിനിമാ ലോകത്ത് എത്തിയത്. ആ കഥാപാത്രത്തിന് ഷിബില യോഗ്യ ആവാന്‍ തന്നെ കാരണം തടി ആയിരുന്നു.
മിനി ഐജി സംവിധാനം ചെയ്യുന്ന ഡൈവോഴ്സ് ആണ് ഷബിലയുടെ പുതിയ ചിത്രം. അത് കഴിഞ്ഞാല്‍ ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന തള്ളുമല എന്ന ചിത്രത്തിലായിരിക്കും ഷിബില അഭിനയിക്കുക. ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ ഒരു ടീച്ചറുടെ വേഷമാണ് ഷിബിലയ്ക്ക്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...