
Malayalam
മുക്കത്തെ ചെക്കന്റെ കല്യാണം; ആശംസകളുമായി താരങ്ങൾ
മുക്കത്തെ ചെക്കന്റെ കല്യാണം; ആശംസകളുമായി താരങ്ങൾ

മറിമായവും തട്ടീം മുട്ടീം പരമ്പരകളുടെ സംവിധായകൻ മിഥുൻ ചേറ്റൂർ വിവാഹിതനായി. അമൃതയാണ് വധു. നിരവധി താരങ്ങളും, സുഹൃത്തുക്കളും ആരാധകരും ആണ് മിഥുനും, അമൃതയ്ക്കും ആശംസകൾ നേർന്ന് രംഗത്ത് വന്നത്.
സ്നേഹ ശ്രീകുമാർ, വിനോദ് കോവൂർ രാജ് കലേഷ് തുടങ്ങിയവരും സോഷ്യൽ മീഡിയ പേജിലൂടെ വിവാഹചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.
‘മുക്കത്തെ ചെക്കന്റെ കല്യാണം’ എന്ന ക്യാപ്ഷൻ നൽകിയാണ് രാജ് കലേഷ് വധൂ വരന്മാർക്ക് ആശംസകൾ നേർന്നത്. ‘മറിമായത്തിന്റേയും തട്ടീം മുട്ടിയുടേയും സംവിധായകൻ കോഴിക്കോട്ട് ക്കാരൻ മിഥുൻ ചേറ്റൂർ ഇന്ന് വിവാഹിതനായ്. അമൃതയാണ് വധു’, എന്നാണ് വിനോദ് സോഷ്യൽ മീഡിയ വഴി കുറിച്ചത്.
ഉണ്ണികൃഷ്ണൻ’ സംവിധാനം നിർവ്വഹിച്ചു ഒരുമണിക്കൂർ പ്രോഗ്രാം ആയിത്തുടങ്ങിയ മികച്ച ആക്ഷേപ ഹാസ്യ പരിപാടിയായ ‘മറിമായം ‘ ഇന്ന് സമകാലിക സംഭവങ്ങളെ സരസമായും ചിന്തിപ്പിക്കുന്ന രീതിയിലും നമ്മുടെ മുന്നിൽ എത്തിക്കുന്നത് മിഥുന് ചേറ്റൂർ കൂടിയാണ്.
ഗൗരവമായ കാര്യങ്ങളെ പോലും ഹാസ്യം കലർത്തുന്ന തിരക്കഥയും സംഭാഷണവും നൽകിയാണ് പരമ്പര പ്രേക്ഷകരിലേക്ക് എത്തുന്നത്.നർമ്മ മുഹൂർത്തങ്ങൾ നിറച്ചുകൊണ്ടാണ് തട്ടീം മുട്ടീം പ്രേക്ഷകരിലേക്ക് എത്തുന്നത്. കെപിഎസി ലളിത, ജയകുമാർ, മഞ്ജുപിള്ള, തുടങ്ങിയ പ്രമുഖർ അണിനിരക്കുന്ന പരമ്പര കൂടിയാണ് തട്ടീം മുട്ടീം.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...