ആരാധകര്‍ കാത്തിരുന്ന മലയാളി റാപ്പര്‍ വേടന്റെ പുതിയ ഗാനം ‘വാ’ യുട്യൂബില്‍ റിലീസ് ചെയ്തു. വേടന്റെ തന്റെ യൂട്യൂബ് ചാനലായ വേടന്‍ വിത്ത് വേഡിലാണ് ഗാനം റിലീസ് ചെയ്തത്. വിപ്ലവത്തിന്റെ കാറ്റിന് കൂട്ടായി ഒരുമയുടെ സ്വരമാണ് വാ എന്ന റാപ്പ് ഗാനമെന്നാണ് വേടന്‍ യൂട്യൂബില്‍ കാപ്ക്ഷന്‍ കൊടുത്തിരിക്കുന്നത്.വാ തോഴ തോളോട് തോള്‍ ചേര്‍ന്ന് പോരാടിടാം എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്ത് ഒരു ദിവസം പിന്നിടും മുൻപ് ഒരു ലക്ഷം പേരാണ് കണ്ടിരിക്കുന്നത്.
നേരത്തെ ‘വാ’യുടെ ചെറിയൊരു ഭാഗം വേടന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നു. പിന്നാലെ നിരവധി പേരാണ് സപ്പോർട്ടുകളുമായി എത്തിയത്. നടന്‍ വിനയ് ഫോര്‍ട്ട്, അവതാരകന്‍ രാജ് കലേഷ്, നര്‍ത്തകന്‍ പ്രണവ് ശശിധരന്‍ തുടങ്ങിയവരാണ് കമന്റുകളിലൂടെ വേടന് പിന്തുണയറിയിച്ചെത്തിയത്.
മോട്ടിവേഷണൽ സ്‌പീക്കറും ആർ ജെയുമായ ജോസഫ് അന്നം കുട്ടി ജോസും വീഡിയോയ്ക്ക് കമെന്റ് ഇട്ടിട്ടുണ്ട്. മടക്കിവച്ച പുസ്തകത്തിലെ മൂർച്ചയുള്ള വാക്കെടുത്ത് തോക്കുകൾ അരിഞ്ഞിടാൻ വാ.. എന്ന പാട്ടിലെ വരികൾ തന്നെയാണ് ജോസഫ് അന്നംക്കുട്ടി ജോസും പങ്കുവെച്ചത്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇറങ്ങിയ വോയ്‌സ് ഓഫ് വോയ്‌സ്‌ലെസ്സ് എന്ന റാപ്പിലൂടെയാണ് വേടന്‍ എന്ന പേരിലറിയപ്പെടുന്ന തൃശൂര്‍ സ്വദേശി ഹിരണ്‍ദാസ് മുരളി മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.
മലയാളത്തില്‍ ഇതുവരെ വന്നിട്ടുള്ള റാപ്പുകളില്‍ ഏറ്റവും മികച്ച വരികളാണ് വോയ്‌സ് ഓഫ് വോയ്‌സ്‌ലെസ്സിന്റേതെന്നാണ് ഏറ്റവും കൂടുതല്‍ വന്ന അഭിപ്രായം.
ദളിത് രാഷ്ട്രീയവും ഭൂവകാശവും സമകാലീന ഇന്ത്യന്‍ രാഷ്ട്രീയവുമെല്ലാം ചര്‍ച്ച ചെയ്യുന്നതാണ് വേടന്റെ റാപ്പുകള്‍. ആദ്യ റാപ്പായ വോയ്‌സ് ഓഫ് വോയ്‌സ്ലെസ്സിന് വലിയ പിന്തുണയാണ് ലഭിച്ചിരുന്നത്. വേട്ടയാടപ്പെടുന്നവരുടെ രാഷ്ട്രീയം പറയുന്നതായിരിക്കും തന്റെ റാപ്പുകളെന്ന് വേടന്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുമുണ്ട്. ശബ്ദമില്ലാത്തവർക്ക് വേണ്ടി ശബ്‌ദിക്കാനുള്ള കലയുടെ മറ്റൊരു രൂപമാണ് ഇതിലൂടെ പിറന്നിരിക്കുന്നത്.
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...