
News
അന്ന് പണം മാത്രമേ നോക്കിയരുന്നുള്ളൂ, താന്‍ സിനിമകളില്‍ വെറുമൊരു ഫര്ണിച്ചറായിരുന്നു; തുറന്ന് പറഞ്ഞ് ധൂം നായിക
അന്ന് പണം മാത്രമേ നോക്കിയരുന്നുള്ളൂ, താന്‍ സിനിമകളില്‍ വെറുമൊരു ഫര്ണിച്ചറായിരുന്നു; തുറന്ന് പറഞ്ഞ് ധൂം നായിക

ധൂം എന്ന് ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയിയ നടിയാണ് റിമി സെന്‍. ധാരാളം സിനിമകളില്‍ വേഷമിടുകയും പിന്നാലെ സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയും ചെയ്ത താരം ഇപ്പോഴിതാ തന്റെ കരിയിറില്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ച് പറയുകയാണ്. ഒരു അഭിമുഖത്തിലായിരുന്നു റിമിയുടെ തുറന്നു പറച്ചില്.
തന്റെ കരിയറിലെ വലിയ സിനിമകളില്‍ പോലും താന്‍ വെറുമൊരു ഫര്ണിച്ചറായിരുന്നുവെന്നാണ് റിമി പറയുന്നത്. അതോടൊപ്പം ആ സമയം താന്‍ പണം മാത്രമായിരുന്നു നോക്കിയിരുന്നതെന്നും റിമി പറയുന്നു. താന്‍ ചെറുപ്പമായിരുന്നുവെന്നും അതിന്റെ പക്വതയില്ലായ്മ തനിക്കുണ്ടായിരുന്നുവെന്നും റിമി പറയുന്നു.
”അന്ന് എനിക്ക് പക്വതയുണ്ടായിരുന്നില്ല. ചെറുപ്പമായിരുന്നു അഗ്രസ്സീവ് ആയിരുന്നു. ഒരുപാട് വര്‍ക്ക് ലഭിച്ചിരുന്നു. ഞാന്‍ ഫ്ളോയ്ക്ക് ഒപ്പം നീങ്ങി. പണം മാത്രമാണ് നോക്കിയിരുന്നത്. ഞാന്‍ ധൂം ചെയ്തു, ഹേരാ ഫേരി ചെയ്തു. ഹംഗാമ, ഗോല്‍മാല്‍ ഒക്കെ ചെയ്തു. എല്ലാത്തിലും വെറും ഫര്ണിച്ചറായിരുന്നു എന്റെ കഥാപാത്രം.
അന്ന് സിനിമാ ലോകം പുരുഷ കേന്ദ്രീകൃതമായിരുന്നു. ഇന്ന് കണ്ടന്റാണ് ഹീറോ. അന്നത്തെ കാലത്ത് ഹീറോ മാത്രമായിരുന്നു ഹീറോ. ഒ.ടി.ടി പ്ലാറ്റുഫോമുകള്‍ എല്ലാം മാറ്റിമറിച്ചു…” റിമി പറയുന്നു. ഇന്നത്തെ ഫിലിംമേക്കര്‍മാര്‍ ധൈര്യശാലികളാണെന്നും നൂറ് കോടി നേടുന്ന ചിത്രങ്ങള്‍ ഒരുക്കുക എന്ന ബാധ്യത അവര്‍ക്കില്ലെന്നും റിമി പറയുന്നു.
ക്വിറ്റ് ചെയ്യാന്‍ തീരുമാനിക്കും മുമ്പ് വേണ്ടത്ര ഫൈറ്റ് ചെയ്യാന്‍ താന്‍ തയ്യാറായില്ലെന്നതാണ് തന്റെ പിഴവെന്നും റിമി പറയുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ സിനിമകള്‍ കാണുമ്പോള്‍ എന്താണ് നേടിയതെന്ന് ചിന്തിക്കും. ഒന്നുമില്ലെന്നായിരിക്കും ഉത്തരമെന്നും റിമി പറഞ്ഞു.
പ്രശസ്ത റാപ്പർ ഡബ്സി എന്ന മുഹമ്മദ് ഫാസിലിനെയും (33) മൂന്ന് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്ത് പോലീസ്. മലപ്പുറം ചങ്ങരംകുളം പൊലീസാണ് നാല്...
ബോളിവുഡ് നടൻ മുകുൾ ദേവ്(54) അന്തരിച്ചു. മരണ കാരണം എന്താണെന്ന് വ്യക്തമല്ല. കുറച്ചുനാളായി അസുഖ ബാധിതനായി ഐസിയുവിൽ ആയിരുന്നു. വിന്ദു ധാര...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...