
News
സിനിമ ഇടയ്ക്ക് വെച്ച് നിന്നു, തിയേറ്റര്‍ തല്ലിത്തകര്‍ത്ത് ആരാധകര്‍
സിനിമ ഇടയ്ക്ക് വെച്ച് നിന്നു, തിയേറ്റര്‍ തല്ലിത്തകര്‍ത്ത് ആരാധകര്‍
Published on

പവന് കല്യാണ്‍ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം വക്കീല്‍ സാബിന്റെ പ്രദര്‍ശനത്തിനിടെ ആരാധകര്‍ തിയേറ്റര്‍ അടിച്ചു തകര്‍ത്തു. സിനിമ ഇടയ്ക്കുവച്ച് നിന്നുപോയെന്ന് ആരോപിച്ച് ആയിരുന്നു ആരാധകരുടെ ഈ അതിക്രമം.
സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്നാണ് സിനിമ നിര്‍ത്തി വയ്ക്കേണ്ടി വന്നത്. പിന്നാലെയാണ് ആരാധകര്‍ അരിശം പൂണ്ട് അക്രമം അഴിച്ചുവിട്ടത്.
നേരത്തെ ചിത്രത്തിന്റെ റിലീസിങുമായി ബന്ധപ്പെട്ട് ആരാധകര്‍ സംസ്ഥാനത്തുടനീളം വലിയ ആഘോഷങ്ങളാണ് സംഘടിപ്പിച്ചത്. ആരാധന പ്രകടിപ്പിക്കാന്‍ സ്വന്തം കൈമുറിച്ച് ചിത്രത്തിന്റെ പോസ്റ്ററില്‍ രക്തം പുരട്ടിയവരുമുണ്ട്.
നിവേദ തോമസ്, അഞ്ജലി, അനന്യ നാഗല്ല എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമിതാഭ് ബച്ചന് കേന്ദ്ര കഥാപാത്രമായെത്തിയ ബോളിവുഡ് ചിത്രം പിങ്കിന്റെ തെലുങ്ക് റീമേയ്ക്കാണ് വക്കീല്‍ സാബ്.
താപ്സി പന്നു, കീര്‍ത്തി കുല്‍ഹാരി, ആന്‍ഡ്രിയ താരിയാങ്ങ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. അമിതാഭ് ബച്ചന് അവതരിപ്പിച്ച വക്കീല്‍ കഥാപാത്രത്തെയാണ് തെലുങ്കില്‍ പവന് കല്യാണ്‍ അവതരിപ്പിക്കുന്നത്.
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ മഹാഭാരതം...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സെൻസറിങ്ങുമായി ബന്ധപ്പെട്ട വിവാദമാണ് കേരളക്കരയിലെ ചർച്ചാ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയാളത്തിന്റെ സ്വന്തം നിത്യ ഹരിത നായകൻ പ്രേം നസീർ ലോകത്തോട് വിട പറഞ്ഞിട്ട് മുപ്പത്തിആറ് വർഷം പിന്നിട്ടു. 1989 ജനുവരി 16നാണ്...