
Malayalam
100 % ഉറപ്പിക്കാം! ആ നാല് പേർ ഫൈനലിലേക്ക് നാലാമത്തെ മത്സരാർത്ഥി ആരെന്നറിഞ്ഞതോടെ! അമ്പരന്ന് പ്രേക്ഷകർ
100 % ഉറപ്പിക്കാം! ആ നാല് പേർ ഫൈനലിലേക്ക് നാലാമത്തെ മത്സരാർത്ഥി ആരെന്നറിഞ്ഞതോടെ! അമ്പരന്ന് പ്രേക്ഷകർ
Published on

ഇണക്കങ്ങളും പിണക്കങ്ങളും രസകരമായ നിമിഷങ്ങളുമായി ബിഗ് ബോസ് സീസൺ മൂന്ന് മുന്നോട്ട് പോകുകയാണ്.ബിഗ് ബോസ് ആരാധകരേയും പ്രേക്ഷകരേയും ഒരുപോലെ അമ്പരപ്പിച്ചതായിരുന്നു ഈ ആഴ്ചയിലെ എവിക്ഷന്.
ബിഗ് ബോസ് വീട്ടിലെ ഏറ്റവും മുതിര്‍ന്ന വ്യക്തിയും ശക്തയായ മത്സരാര്‍ത്ഥിയുമായ ഭാഗ്യലക്ഷ്മിയാണ് ഈ ആഴ്ച പുറത്തായത്. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ഇങ്ങനൊരു പുറത്താകല്‍. എന്നാല്‍ പുറത്താകലിനെ ചിരിച്ചു കൊണ്ടാണ് ഭാഗ്യലക്ഷ്മി നേരിട്ടത്.
പുറത്ത് വരണമെന്ന് താന്‍ ആഗ്രഹിച്ചപ്പോഴാണ് എവിക്ഷന് സംഭവിച്ചതെന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്. അതേസമയം ബിഗ് ബോസ് വീട്ടിനുള്ളില്‍ പലപ്പോഴും അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ സാധിച്ചിരുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. വീണ്ടും മത്സരാര്‍ത്ഥികളെ കാണിക്കുകയും അവരോട് ഓരോരുത്തരോടുമായി ഭാഗ്യലക്ഷ്മി യാത്ര പറയുകയും ചെയ്തു.
തുടക്കത്തില്‍ തന്നെ പലരും ബിഗ് ബോസ് മലയാലം സീസണ് 3യുടെ ഫൈനലിസ്റ്റുകളില്‍ ഒരാളായി പലരും പറഞ്ഞിരുന്ന പേരായിരുന്നു ഭാഗ്യലക്ഷ്മി. ഇപ്പോൾ ഇതാ തന്റെ കാഴ്ചപ്പാടില്‍ ആരെല്ലാം ഫൈനലിലുണ്ടാകുമെന്ന് ഭാഗ്യലക്ഷ്മി മനസ് തുറക്കുകയാണ്. നാല് പേരെയാണ് ഭാഗ്യലക്ഷ്മി ഫൈനലിസ്റ്റുകളായി കണക്കാക്കുന്നത്.
എന്തായാലും മണിക്കുട്ടന് വരാന്‍ നൂറ് ശതമാനം സാധ്യതയുണ്ട്. സാധ്യതയല്ല എനിക്ക് നല്ല ഉറപ്പാണ് മണിക്കുട്ടന് ഫൈനലിലുണ്ടാകുമെന്ന്, ഡിംപലും റംസാനും വരുമെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. റംസാന്റ ദേഷ്യം തിരിച്ചടിയാകാന്‍ സാധ്യതയുണ്ടെന്നും അത് ജനങ്ങള്‍ വിമര്‍ശിക്കുമെന്നും ഭാഗ്യലക്ഷ്മി പറയുന്നു. നാലാമതായി ഭാഗ്യലക്ഷ്മി പറയുന്ന പേര് സന്ധ്യയുടേതാണ്
സന്ധ്യ വളരെ ബോള്‍ഡായ സ്ത്രീയാണ്, ഒട്ടും വൈകാരികമാകാതെ കാര്യങ്ങള്‍ പറയാനുള്ള മനക്കരുത്ത് സന്ധ്യയ്ക്കുണ്ട്, ബിഗ് ബോസ് വീടിന് പുറത്തേക്ക് പോകുമ്പോഴും ഭാഗ്യലക്ഷ്മി ഇത് സന്ധ്യയോട് പറഞ്ഞിരുന്നു. നിങ്ങളൊരു ബോള്‍ഡായ സ്ത്രീയാണെന്നും ധെര്യമായിട്ട് ഇതേപോലെ കളിക്കണമെന്നും സന്ധ്യയോട് പറഞ്ഞത്.
നേരത്തെ സായ് വിഷ്ണുവും അനൂപും പിന്നില്‍ നിന്നും കുത്തുന്നവരാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. സജ്നയും ഫിറോസും അങ്ങനെയല്ല, അനൂപും സായിയും ചേച്ചിയാണ് അമ്മയാണെന്നൊക്കെ പറയുകയും കെട്ടിപ്പിടിക്കുകയും ഉമ്മ വെക്കുകയുമൊക്കെ ചെയ്യും. എന്നാല്‍ പിന്നില്‍ കൂടി നല്ല പണി തന്നുവെന്നും അതൊക്കെ തന്നെ വേദനിപ്പിച്ചുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
അതെ സമയം കഴിഞ്ഞ ദിവസം ഈസ്റ്റര്‍ ദിനത്തില്‍ സര്‍പ്രൈസ് എന്‍ട്രി നടത്തി രമ്യ പണിക്കർ വീണ്ടും ഹൗസിൽ എത്തിയിരിക്കുകയാണ്.ബിഗ് ബോസിന്റെ അമ്പതാം എപ്പിസോഡില്‍ അതിന്റെ കേക്കുമായാണ് രമ്യ എത്തിയത്. രമ്യയുടെ രണ്ടാം വരവ് കണ്ട് സഹമല്‍സരാര്‍ത്ഥികളെല്ലാം ഞെട്ടിയിരുന്നു. കൂളിംഗ് ഗ്ലാസ് ധരിച്ച് ബിഗ് ബോസ് ഇട്ട പാട്ടിനൊപ്പം ഡാന്‍സ് കളിച്ചാണ് രമ്യ ഇത്തവണ ഹൗസില്‍ പ്രവേശിച്ചത്. രമ്യയെ വീണ്ടും ഹൗസില്‍ കണ്ടപ്പോള്‍ കെട്ടിപ്പിടിച്ചും ഹസ്തദാനം ചെയ്തുമൊക്കെയാണ് മല്‍സരാര്‍ത്ഥികള്‍ സ്വീകരിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...