
News
‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണി’ന് പ്രശംസയുമായി ജ്വാല ഗുട്ട
‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണി’ന് പ്രശംസയുമായി ജ്വാല ഗുട്ട
Published on

സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.
ഒടിടി റിലീസായി എത്തിയ ചിത്രം സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്.
കഴിഞ്ഞ ദിവസം ചിത്രം ആമസോൺ പ്രൈമിൽ എത്തിയിരുന്നു. നേരത്തെ ആമസോണ്‍ അടക്കമുള്ള പ്ലാറ്റ്ഫോമുകള് ചിത്രം റിലീസ് ചെയ്യാന്‍ വിസമ്മതിച്ചിരുന്നുവെന്ന് ജിയോ ബേബി പറഞ്ഞിരുന്നു. ജനുവരി 15 നാണ് ചിത്രം നീസ്ട്രീം എന്ന പുതിയ ഒടിടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്.
ഇപ്പോഴിതാ ചിത്രം കണ്ടതിന് പിന്നാലെ പ്രശംസയുമായി എത്തിയിരിക്കുകയാണ് ബാഡ്മിന്റൺ താരം ജ്വാല ഗുട്ട.
‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ എന്ന് കുറിച്ച് കൊണ്ടാണ് ജ്വാല ഗുട്ട ട്വീറ്റ് ചെയ്തിരിക്കുന്നത്. മലയാളികൾ അടക്കമുള്ള നിരവധി പേരാണ് ട്വീറ്റിന് താഴേ കമന്റുകളുമായി എത്തിയിരിക്കുന്നത്. മികച്ച സിനിമയാണെന്ന് അഭിപ്രായപ്പെടുന്നവരും എന്തുകൊണ്ടാണ് ആമസോൺ നെറ്റ്ഫ്ലിക്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ ആദ്യം ചിത്രം റിലീസ് ചെയ്യാൻ വിസമിച്ചതെന്നും ചോദിക്കുന്നവരുണ്ട്
ഉന്നത വിദ്യാഭ്യാസം നേടിയ നിമിഷയുടെ കഥാപാത്രംഅധ്യാപകനായ സുരാജിനെ കല്യാണം കഴിക്കുന്നു. പരമ്പരാഗത നായർ തറവാട് ശീലങ്ങൾ പിന്തുടരുന്നവരാണ് സുരാജും കുടുംബവും.
വിവാഹ ശേഷം ഈ വീടിന്റെ അടുക്കളയിൽ കുടുങ്ങിപ്പോകുകയാണ് നായികയുടെ ജീവിതം. ഓരോ ദിവസത്തെയും നായികയുടെ അടുക്കള ജീവിതത്തിലൂടെയും കിടപ്പറ ജീവിതത്തിലൂടെയും സിനിമ മുന്നോട്ട് പോകുന്നു. ഭക്ഷണം, വസ്ത്രം എന്നീ കാര്യങ്ങളിലെല്ലാം ഒരുപാട് പിടിവാശികളുള്ള പുരുഷ കഥാപാത്രങ്ങൾ നായികയുടെ ജോലി സ്വപ്നം പോലും മുളയിലെ നുള്ളാൻ ശ്രമിക്കുന്നു .
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
തൊട്ടതെല്ലാം പൊന്നാക്കി, നടനായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് ബേസിൽ ജോസഫ്. ഇന്ന് മലയാള സിനിമയിലെ മിന്നും താരമാണ് ബേസിൽ ജോസഫ്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...