
Malayalam
ഫഹദിനെ ഡംബെലാക്കി ബാബുരാജ് ; ഇതെന്ത് എക്സര്‍സൈസ് എന്ന് ആരാധകർ!
ഫഹദിനെ ഡംബെലാക്കി ബാബുരാജ് ; ഇതെന്ത് എക്സര്‍സൈസ് എന്ന് ആരാധകർ!

നായകന്മാരുടെ രസകരമായ ലൊക്കേഷൻ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുക പതിവാണ്. എന്നാൽ, ഇപ്പോൾ ഫഹദ് ഫാസിലും ബാബുരാജും തമ്മിലുള്ള ഒരു ഫോട്ടോ ആരാധകരെ ചിരിപ്പിക്കാണോ ചിന്തിപ്പിക്കാണോ എന്ന സംശയത്തിൽ നിർത്തിയിരിക്കുകയാണ്.
ഫഹദും ബാബുരാജും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള രസകരമായൊരു ചിത്രമാണ് ഇപ്പോൾ ഇത്തരത്തിൽ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത് . ഫഹദിനെ എടുത്തു നിൽക്കുന്ന ബാബുരാജിനെയാണ് ചിത്രത്തിൽ കാണാനാവുക.
നടിയും സഹസംവിധായികയുമായ ഉണ്ണിമായ പ്രസാദ് ആണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. “സെറ്റിലെ മസിൽ പരിശോധന,” എന്ന രസകരമായ അടിക്കുറുപ്പോടെയാണ് ഉണ്ണിമായ ചിത്രം പങ്കുവച്ചിരിക്കുന്നത്.
തൊണ്ടിമുതലും ദൃക്സാക്ഷിക്കും ശേഷം ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രമാണ് ജോജി . ദിലീഷ് സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളും പ്രേക്ഷകരുടെ മനം കവർന്നിരുന്നു. അതിനാൽ വളരെ പ്രതീക്ഷയോടെയാണ് പുതിയ ചിത്രത്തിനായി ആരാധകർ കാത്തിരിക്കുന്നത്.
യുവതാരനിരയില്‍ ശ്രദ്ധേയ ചിത്രങ്ങളുമായി മുന്നേറുന്ന താരങ്ങളില്‍ ഒരാളാണ് ഫഹദ് ഫാസില്‍. വ്യത്യസ്ത തരം സിനിമകളും കഥാപാത്രങ്ങളും ചെയ്ത് പ്രേക്ഷകരുടെ ഇഷ്ടതാരമായി നടന് പെട്ടന്നാണ് മാറിയത് . ഏത് റോളുകളാണെങ്കിലും തന്റെ അഭിനയംകൊണ്ട് നടന് വിസയ്മിപ്പിക്കാറുണ്ട്. അരങ്ങേറ്റ ചിത്രം പരാജയപ്പെട്ടെങ്കിലും പിന്നീട് തിരിച്ചുവരവില്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്തികൊണ്ടാണ് ഫഹദ് ഫാസില്‍ മോളിവുഡില്‍ മുന്നേറിയത്.
മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കൊപ്പം എല്ലാം സിനിമകള്‍ ചെയ്തിട്ടുളള താരമാണ് ഫഹദ് ഫാസില്‍. നിലവില്‍ കൈനിറയെ ചിത്രങ്ങളുമായാണ് നടന് മുന്നേറികൊണ്ടിരിക്കുന്നത്. അഭിനയത്തിനൊപ്പം തന്നെ നിര്‍മ്മാണ മേഖലയിലും സജീവമായ താരമാണ് നടന്. ഫഹദിന്റെ മിക്ക സിനിമകള്‍ക്കായും വലിയ പ്രതീക്ഷകളോടെ ആരാധകര്‍ കാത്തിരിക്കാറുണ്ട്.
about fahad fazil
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...