
Malayalam
‘ഹോളിവുഡ് സിനിമകളില്‍ എത്തും വരെ ഇത് തുടരും’ ; ആദ്യം മലയാളത്തില്‍ നല്ല വേഷം ചെയ്യെന്ന് സോഷ്യല്‍ മീഡിയ
‘ഹോളിവുഡ് സിനിമകളില്‍ എത്തും വരെ ഇത് തുടരും’ ; ആദ്യം മലയാളത്തില്‍ നല്ല വേഷം ചെയ്യെന്ന് സോഷ്യല്‍ മീഡിയ
Published on

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് അഹാന കൃഷ്ണ. താരം പങ്കുവെയ്ക്കാറുളള ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് അഹാന.
”എന്നെ ഹോളിവുഡ് സിനിമകളില്‍ കാണും വരെ, ഇതുപോലുള്ള ചിത്രങ്ങള്‍ എടുത്തുകൊണ്ട് ഇരിക്കും” എന്ന ക്യാപ്ഷനോടെയാണ് അഹാന ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.
അഹാനയുടെ ചിത്രവും ക്യാപ്ഷനും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞിരിക്കുകയണ്. ആദ്യം മലയാളത്തില്‍ ഒരു നല്ല റോള്‍ ചെയ് എന്നിട്ടാകാം ഹോളിവുഡ് എന്നു തുടങ്ങി താരത്തെ പ്രശംസിച്ചും കമന്റുകള്‍ ലഭിക്കുന്നുണ്ട്.
അഹാനയുടെ മൂന്നാമത്തെ സിനിമയായ ലൂക്കയുടെ ഛായാഗ്രാഹകന്‍ നിമിഷ് രവിയാണ് ചിത്രം പകര്‍ത്തിയത്. അതേസമയം, സിനിമാ തിരക്കുകളിലാണ് അഹാന ഇപ്പോള്‍. അടി, നാന്‍സി റാണി, പിടികിട്ടാപ്പുള്ളി തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റെതായി ഒരുങ്ങുന്നത്. ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന അടിയില്‍ ഷൈന്‍ ടോം ചാക്കോയുടെ നായികയായാണ് അഹാന എത്തുന്നത്.
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...