ആ ബ്ലാക്ക് സ്‌കര്‍ട്ടും ഷര്‍ട്ടും ഷൂസുമൊക്കെ തലനാരിഴ കീറി ചര്‍ച്ച ചെയ്യുന്ന നേരത്ത്, നാലാളറിയാവുന്ന എസ്റ്റാബ്ലിഷ്ഡ് ആയൊരു കുടുംബത്തില്‍ നിന്ന് ഇറങ്ങിപ്പോരാന്‍ അങ്ങേയറ്റം സ്ട്രഗിള്‍ ചെയ്ത് തീരുമാനമെടുത്ത മഞ്ജുവിനെ ആരും കാണാത്തത് എന്താണാവോ… കുറിപ്പ് വൈറൽ
ആ ബ്ലാക്ക് സ്‌കര്‍ട്ടും ഷര്‍ട്ടും ഷൂസുമൊക്കെ തലനാരിഴ കീറി ചര്‍ച്ച ചെയ്യുന്ന നേരത്ത്, നാലാളറിയാവുന്ന എസ്റ്റാബ്ലിഷ്ഡ് ആയൊരു കുടുംബത്തില്‍ നിന്ന് ഇറങ്ങിപ്പോരാന്‍ അങ്ങേയറ്റം സ്ട്രഗിള്‍ ചെയ്ത് തീരുമാനമെടുത്ത മഞ്ജുവിനെ ആരും കാണാത്തത് എന്താണാവോ… കുറിപ്പ് വൈറൽ
ആ ബ്ലാക്ക് സ്‌കര്‍ട്ടും ഷര്‍ട്ടും ഷൂസുമൊക്കെ തലനാരിഴ കീറി ചര്‍ച്ച ചെയ്യുന്ന നേരത്ത്, നാലാളറിയാവുന്ന എസ്റ്റാബ്ലിഷ്ഡ് ആയൊരു കുടുംബത്തില്‍ നിന്ന് ഇറങ്ങിപ്പോരാന്‍ അങ്ങേയറ്റം സ്ട്രഗിള്‍ ചെയ്ത് തീരുമാനമെടുത്ത മഞ്ജുവിനെ ആരും കാണാത്തത് എന്താണാവോ… കുറിപ്പ് വൈറൽ
42ലും 18ന്റെ ചെറുപ്പത്തില്‍ പ്രത്യക്ഷപ്പെട്ട മഞ്ജുവിനെ ചുറ്റിപ്പറ്റി നിരവധി കുറിപ്പുകളും അഭിപ്രായങ്ങളുമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത് ഇപ്പോള്‍ ഡോ. ഷിം അസീസ് മഞ്ജുവിന്റെ ചിത്രവുമായി ബന്ധപ്പെട്ട് പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധേയമാകുന്നത്.
ശരിക്കും പറഞ്ഞാല്‍ ആ ബ്ലാക്ക് സ്‌കര്‍ട്ടും ഷര്‍ട്ടും ഷൂസുമൊക്കെ തലനാരിഴ കീറി ചര്‍ച്ച ചെയ്യുന്ന നേരത്ത്, നാലാളറിയാവുന്ന എസ്റ്റാബ്ലിഷ്ഡ് ആയൊരു കുടുംബത്തില്‍ നിന്ന് ഇറങ്ങിപ്പോരാന്‍ അങ്ങേയറ്റം സ്ട്രഗിള്‍ ചെയ്ത് തീരുമാനമെടുത്ത മഞ്ജുവിനെ ആരും കാണാത്തത് എന്താണാവോ.-ഷിംന അസീസ് ചോദിക്കുന്നു. അത് കൊണ്ട് തന്നെ കറുത്ത മിഡിയും വെള്ള ഷൂസുമൊന്നുമല്ല വിഷയം, മഞ്ജു വാര്യരുമല്ല വിഷയം. അവരുടെ ചിരിയിലെ തെളിച്ചമാണ്. ഗ്രേറ്റ് കിച്ചനിന്റെ ക്ലൈമാക്‌സില്‍ നിമിഷ സജയന്‍ റീലില്‍ കാണിച്ചതിന്റെ റിയല്‍ ലൈഫ് വേര്‍ഷന്‍. ജീവിക്കാന്‍ തീരുമാനിച്ചിറങ്ങിയ പെണ്ണിന്റെ ചിരി…-ഷിംന ഫേസ്ബുക്കില്‍ കുറിച്ചു.
ഡോ. ഷിംന അസീസിന്റെ കുറിപ്പ്,
ശരിക്കും പറഞ്ഞാല്‍ ആ ബ്ലാക്ക് സ്‌കര്‍ട്ടും ഷര്‍ട്ടും ഷൂസുമൊക്കെ തലനാരിഴ കീറി ചര്‍ച്ച ചെയ്യുന്ന നേരത്ത്, നാലാളറിയാവുന്ന എസ്റ്റാബ്ലിഷ്ഡ് ആയൊരു കുടുംബത്തില്‍ നിന്ന് ഇറങ്ങിപ്പോരാന്‍ അങ്ങേയറ്റം സ്ട്രഗിള്‍ ചെയ്ത് തീരുമാനമെടുത്ത മഞ്ജുവിനെ ആരും കാണാത്തത് എന്താണാവോ. സിനിമാനടന്റെ ഭാര്യ ആയാലും വേറെ ഏതൊരുത്തനെ സഹിക്കുന്നോളായാലും ‘ഇനി എനിക്ക് വയ്യ’ എന്നുറപ്പിച്ച് ഇറങ്ങിപ്പോന്ന് കഴിഞ്ഞാല്‍ അവളോട് സമൂഹം എജ്ജാതി ദ്രോഹങ്ങളാണ് ചെയ്യുകയെന്നത് ഊഹിക്കാവുന്നതേയുള്ളൂ. അവരെക്കുറിച്ച് കഥ കെട്ടി ചമക്കാന്‍ എക്‌സ് ഭര്‍ത്താവും വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും സഹപ്രവര്‍ത്തകരും ഒക്കെ തമ്മില്‍ കോമ്പറ്റീഷന്‍ ആയിരിക്കും. ‘ആ മക്കളെ ഓര്‍ത്തൂടായിരുന്നോ അവള്‍ക്ക്’ എന്ന ക്ലീഷേ ചോദ്യവും ഉറപ്പ്. മക്കള്‍ക്ക് നൂറ് രൂപയുടെ കളര്‍ബോക്‌സ് വാങ്ങുന്നേന് കണക്ക് പറയുന്നവനായിരിക്കും ചിലപ്പോ മേല്‍ പറഞ്ഞ ബീജദാതാവ്. അതൊക്കെ ആര്‍ക്കറിയണം, ആണല്ലേ !! ആണെപ്പോഴും ശരിയും പെണ്ണെപ്പോഴും പിശകുമായ ലോകമാണ് ഈ 2021ലും.
നേരെ മറിച്ച് പെണ്ണിനെ കളയുന്ന ആണിന് ചോദ്യോമില്ല ഉത്തരോമില്ല, ഒരു തേങ്ങേം കാണില്ല. തനിക്ക് വേണ്ടി ഒരായുസ്സ് കളഞ്ഞ പെണ്ണിനെ വലിച്ചെറിഞ്ഞ് മൂന്നിന്റന്ന് അയാള്‍ വേറൊരുത്തീടെ കൂടെ പൊറുതി തുടങ്ങിയാലും, ”ആണുങ്ങളല്ലേ… മിടുക്കന്‍മാരായാല്‍ അങ്ങനാ” എന്ന് ഇതേ ഇരട്ടത്താപ്പന്‍ സമൂഹം പറയും. ഇങ്ങനെയൊക്കെയായിട്ടും, 42 വയസ്സായിട്ടും മഞ്ജു വാര്യര്‍ നിന്ന് ചിരിക്കുമ്പോ ചിലര്‍ക്കെല്ലാം പൊള്ളുന്നതേ, അവരുടെ ചെറുപ്പം കണ്ടിട്ട് അസൂയ തോന്നീട്ടല്ല. അവര്‍ പൊരുതി തോല്‍പ്പിച്ച ചില അരക്കിട്ടുറപ്പിച്ച വ്യവസ്ഥിതികളെ തോല്‍പ്പിക്കാന്‍ ബോധമുള്ള പെണ്ണുങ്ങള്‍ ധൈര്യത്തോടെ മുന്നിട്ട് വരുമെന്ന് ഭയന്നിട്ടാണ്. തങ്ങളുടെ സുഖങ്ങള്‍ക്കായി ചവിട്ടി പിടിക്കുന്നിടത്തെ സഹനം വലിച്ചെറിഞ്ഞ് കളഞ്ഞ് പെണ്ണുങ്ങള്‍ ജീവിച്ച് തുടങ്ങുമോ എന്ന ആധിയില്‍ നിന്നുമുണ്ടാകുന്ന ഉള്ളിലെ ആന്തലില്‍ നിന്നാണ്.
അത് കൊണ്ട് തന്നെ കറുത്ത മിഡിയും വെള്ള ഷൂസുമൊന്നുമല്ല വിഷയം, മഞ്ജു വാര്യരുമല്ല വിഷയം. അവരുടെ ചിരിയിലെ തെളിച്ചമാണ്. ഗ്രേറ്റ് കിച്ചനിന്റെ ക്ലൈമാക്‌സില്‍ നിമിഷ സജയന്‍ റീലില്‍ കാണിച്ചതിന്റെ റിയല്‍ ലൈഫ് വേര്‍ഷന്‍. ജീവിക്കാന്‍ തീരുമാനിച്ചിറങ്ങിയ പെണ്ണിന്റെ ചിരി…