
Malayalam
നമ്മളെ സങ്കടപ്പെടുത്താതിരിക്കാന്‍ അദ്ദേഹം അത് പറയില്ല; മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ് സഹോദരപുത്രന് മഖ്ബൂല്‍ സല്മാന്
നമ്മളെ സങ്കടപ്പെടുത്താതിരിക്കാന്‍ അദ്ദേഹം അത് പറയില്ല; മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ് സഹോദരപുത്രന് മഖ്ബൂല്‍ സല്മാന്

മെഗാസ്റ്റാര്‍ മമ്മൂട്ടിയെക്കുറിച്ച് വാചാലനായി അദ്ദേഹത്തിന്റെ സഹോദരപുത്രനും നടനുമായ മഖ്ബൂല്‍ സല്മാന്. ഒരു മാഗസീന് നല്കിയ അഭിമുഖത്തിലാണ് മഖ്ബൂല്‍ മമ്മൂട്ടിയെക്കുറിച്ച് പറയുന്നത്.
കണ്ട സിനിമകള്‍ക്ക് ഇരുന്ന് അഭിപ്രായം പറഞ്ഞു തരുന്ന ആളല്ല മമ്മൂട്ടിയെന്നും അദ്ദേഹത്തിന് ഇഷ്ടപ്പെട്ടാല്‍ അദ്ദേഹത്തിന്റെ മുഖത്ത് അത് പ്രകടമാവുമെന്നും മഖ്ബൂല്‍ പറയുന്നു.
‘ഇഷ്ടപ്പെട്ടില്ലെങ്കിലും അത് മനസ്സിലാവും. നമ്മളെ സങ്കടപ്പെടുത്താതിരിക്കാന്‍ അദ്ദേഹം അത് പറയില്ല. നല്ലതാണെങ്കില്‍ ചിലപ്പോള്‍ ഒരു മൂളലായിരിക്കും. ഇഷ്ടപ്പെട്ടില്ലെങ്കിലും ഒരു മൂളലായിരിക്കും. അതില്‍ നിന്ന് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ലെന്ന് മനസ്സിലാവും.
ഏതാണ് സിനിമ, എന്താണ് പ്രൊജക്ട്, ചെയ്യുന്നത് ആരുടെ പ്രൊജക്ട് ആണ് എന്നൊക്കെ ചോദിക്കാറുണ്ട്. ഞാന്‍ എന്തു ചെയ്യുന്നു ഏത് സിനിമ ചെയ്യുന്നു എന്നൊക്കെ അദ്ദേഹം ചോദിക്കാറുണ്ട്,’ എന്നും മഖ്ബൂല്‍ അഭിമുഖത്തില്‍ പറഞ്ഞു.
കൂടാതെ താന്‍ സിനിമയിലേക്കെത്തിയത് മമ്മൂട്ടിയുടെ സഹോദരന്റെ മകനായിട്ടല്ലെന്നും ആദ്യസിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങി പത്ത് പതിനഞ്ച് ദിവസം കഴിഞ്ഞപ്പോഴാണ് ലൊക്കേഷനില്‍ എല്ലാവര്ക്കും മനസ്സിലാവുന്നത് താന്‍ ഒരു സിനിമാ ബാക്ക്ഗ്രൗണ്ടില്‍ നിന്ന് വരുന്നയാളാണെന്നും മഖ്ബൂല്‍ സല്മാന് പറയുന്നു.
‘മമ്മൂട്ടിയുടെ സഹോദരന്റെ മകന് എന്ന പ്രയോറിറ്റി നമ്മള് ഡിമാന്റ് ചെയ്തിട്ടുമില്ല. എല്ലാവരും ഒരുപോലെ നില്ക്കുന്ന ഫീല്‍ഡാണ് സിനിമ. കഴിവുണ്ടെങ്കിലേ സിനിമയില്‍ നില്ക്കാന് കഴിയുകയുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. കഴിവാണ് ഏറ്റവും വലിയ പ്രയോറിറ്റി,’എന്നും മഖ്ബൂല്‍ സല്മാന് കൂട്ടിച്ചേര്‍ത്തു.
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...
പ്രേക്ഷകർക്കേറെ സുപരിചിതനായ തിരക്കഥാകൃത്ത് ആണ് അഭിലാഷ് പിള്ള. ഇപ്പോഴിതാ സിനിമ നിർമ്മാണ രംഗത്തേയ്ക്ക് ചുവട് വെച്ചിരിക്കുകയാണ് അഭിലാഷ് പിള്ള. പുതിയ സിനിമ...