
News
തന്റെ ഏത് കഥയും അഭിനയിക്കാന്‍ സാധിക്കുന്ന നടനാണ് ധനുഷ്; മാരി സെല്‍വരാജ്
തന്റെ ഏത് കഥയും അഭിനയിക്കാന്‍ സാധിക്കുന്ന നടനാണ് ധനുഷ്; മാരി സെല്‍വരാജ്

ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന കര്‍ണന്റെ റിലീസിനിടെ നടന്ന പത്രസമ്മേളനത്തില്‍ ധനുഷിനെക്കുറിച്ച് മാരി സെല്‍വരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ധനുഷ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
തന്റെ ആദ്യ ചിത്രമായ പരിയേരും പെരുമാളില്‍ നായകനായി ഉദ്ദേശിച്ചിരുന്നത് ധനുഷിനെയാണ്. തന്റെ ഏത് കഥയും അഭിനയിക്കാന്‍ സാധിക്കുന്ന നടനാണ് ധനുഷെന്നാണ് മാരി സെല്‍വരാജ് പറഞ്ഞത്.
ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചതിന് തൊട്ട് പിന്നാലെ ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. ഗ്രാമീണ പശ്ചാത്തലത്തില്‍ യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
രജിഷ വിജയനാണ് ചിത്രത്തിലെ നായിക. ലാല്‍, ലക്ഷ്മിപ്രിയ ചന്ദ്രമൗലി, അഴഗര്‍ പെരുമാള്‍, നടരാജന് സുബ്രഹ്മണ്യന്, 96 ഫെയിം ഗൗരി കിഷന്, യോഗി ബാബു എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
ഇന്ന് തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. ഇപ്പോഴിതാ നടന്റെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ‘ഫീനിക്സ്’ തിയറ്ററുകളിലേയ്ക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
പ്രേക്ഷകർ ഏറെ ഞെട്ടലോടെയായിരുന്നു നടി ഷെഫാലി ജരിവാല(42)യുടെ മരണവാർത്ത പുറത്തെത്തുന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. രാത്രിയാോടെയാണ് ഷെഫാലിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടൻ...