
News
ഹോളി ആഘോഷങ്ങള്‍ക്കിടയില്‍ വൈറലായി നടി രേഖ; ഒപ്പം താരം പാടിയ ആ ഗാനവും
ഹോളി ആഘോഷങ്ങള്‍ക്കിടയില്‍ വൈറലായി നടി രേഖ; ഒപ്പം താരം പാടിയ ആ ഗാനവും

രണ്ട് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് സിനിമാതാരങ്ങളുടെ ഹോളി ആഘോഷങ്ങളാണ.് ഇപ്പോഴിതാ നടി രേഖയുടെ ഒരു പഴയ വീഡിയോ ഈ എല്ലാ ഹോളി ഫോട്ടോകളെയും വീഡിയോകളെയും മറികടന്ന് ആരാധക പ്രീതി പിടിച്ചുപറ്റിയിരിക്കുകയാണ്.
ദ കപില്‍ ശര്‍മ ഷോ എന്ന പരിപാടിയില്‍ അതിഥിയായെത്തിയ സമയത്ത് നടി രേഖ രംഗ് ബര്‍സേ എന്ന ഗാനം ആലപിച്ചിരുന്നു. അമിതാഭ് ബച്ചനും രേഖയും ജയ ബച്ചനും പ്രധാന കഥാപാത്രങ്ങളായെത്തിയ സില്‍സില എന്ന ചിത്രത്തിലേതായിരുന്നു ഈ ഗാനം.
ഹോളി ആഘോഷങ്ങളിലെ ഒഴിവാക്കാനാത്ത ഗാനമായാണ് രംഗ് ബര്സേയെ ഇന്നും കണക്കാക്കുന്നത്. കപില്‍ ശര്‍മ ഷോയില്‍ രേഖ ഈ പാട്ടിലെ ചില വരികള്‍ ഹാര്‍മോണിയത്തില്‍ വായിച്ചുകൊണ്ട് ആലപിക്കുന്നതിന്റെ വീഡിയോ ആര്.ജെ സയേമ പങ്കുവെച്ചത്.
ഇതോടെയാണ് രേഖ വീണ്ടും ട്രെന്‍ഡിംഗായത്. ശിവ്-ഹരി കൂട്ടുക്കെട്ട് സംഗീതം ചെയ്ത രംഗ് ബര്സേയിലെ വരികള്‍ എഴുതിയത് അമിതാഭ് ബച്ചന്റെ അച്ഛനും പ്രശസ്ത കവിയുമായ ഹരിവന്‍ശ് റായി ബച്ചനായിരുന്നു. ചിത്രത്തില്‍ ഈ പാട്ട് പാടിയത് നായകന് കൂടിയായ അമിതാഭ് ബച്ചനും.
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...
മലയാള മിനിസ്ക്രീൻ ബിഗ്സ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്....
അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണ് തീ ഗോളമായി...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. ഇപ്പോഴിതാ അനിരുദ്ധ് വിവാഹിതനാകുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഹൈദരാബാദ് സൺറൈസേഴ്സ് ടീം...