മകന്റെ ചിത്രവുമായി കരീന…വിവാഹശേഷമുളള ആദ്യ ഹോളി ഭർത്താവിനൊപ്പം ആഘോഷിച്ച് കാജൾ ഹോളി ആഘോഷിച്ച് താരങ്ങൾ
Published on

നിറങ്ങളുടെ ഉത്സവമായ ഹോളി ഉത്തരേന്ത്യയില് വസന്തകാലത്തെ വരവേല്ക്കുന്ന ആഘോഷം കൂടിയാണ്. കുടുംബത്തോടൊപ്പമായിരുന്നു പ്രേക്ഷകരുടെ പ്രിയ താരങ്ങൾ ഹോളി ആഘോഷിച്ചത്.
അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, പ്രിയങ്ക ചോപ്ര, കരീന കപൂർ അടക്കം നിരവധി ബോളിവുഡ് താരങ്ങൾ ഹോളി ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. മകൻ തൈമൂർ അലി ഖാന്റെ ചിത്രമാണ് കരീന പങ്കുവച്ചത്. മകൾ നിതാരയ്ക്കൊപ്പമുളള ഹോളി ആഘോഷത്തിന്റെ ചിത്രമായിരുന്നു അക്ഷയ് കുമാർ ഷെയർ ചെയ്തത്.
വിവാഹശേഷമുളള ആദ്യ ഹോളി ഭർത്താവ് ഗൗതം കിച്ചലുവിനൊപ്പം ആഘോഷിച്ചിരിക്കുകയാണ് കാജൾ അഗർവാൾ. മുംബൈയിലെ വീട്ടിലാണ് കാജളും ഭർത്താവും ഹോളി ആഘോഷിച്ചത്. 2020 ഒക്ടോബർ 30 നായിരുന്നു ഇരുവരുടെയും വിവാഹം.
ഐശ്വര്യയ്ക്കും മകൾ ആരാധ്യയ്ക്കുമൊപ്പം ഹോളി ആഘോഷിച്ചതിന്റെ പഴയകാല ഫൊട്ടോയാണ് അഭിഷേക് ബച്ചൻ പോസ്റ്റ് ചെയ്തത്. അമിതാഭ് ബച്ചനും പഴയകാലത്തെ ഒരു ചിത്രമാണ് പങ്കുവച്ചത്.
ഹൈദരാബാദിലെ വീട്ടിൽ കുടുംബത്തിനൊപ്പം ഹോളി ആഘോഷിച്ചതിന്റെ ചിത്രങ്ങളാണ് അല്ലു അർജുൻ ഷെയർ ചെയ്തത്. പ്രിയങ്ക ചോപ്ര, സഞ്ജയ് ദത്ത്, ജെനിലീയ, ശിൽപ ഷെട്ടി തുടങ്ങിയ നിരവധി താരങ്ങളും ഹോളി ആഘോഷത്തിന്റെ ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്.
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
നടിയും മോഡലുമായ നേഹമാലിക്കിന്റെ വീട്ടിൽ നിന്ന് 34.49 ലക്ഷം രൂപ വിലമതിപ്പുള്ള സ്വർണാഭരണങ്ങൾ മോഷണം പോയി. പിന്നാലെ ഇവരുടെ വീട്ടു ജോലിക്കാരിക്കെതിരെ...