
News
കമല്ഹാസന് വേണ്ടി പ്രചാരണത്തിനിറങ്ങി നടി സുഹാസിനി
കമല്ഹാസന് വേണ്ടി പ്രചാരണത്തിനിറങ്ങി നടി സുഹാസിനി

കമല്ഹാസന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങി നടിയും താരത്തിന്റെ സഹോദരന്റെ മകളുമായ സുഹാസിനി. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ നിന്നാണ് കമല്ഹാസന് മത്സരിക്കുന്നത്.
സുഹാസിനി തന്നെയാണ് പ്രചാരണത്തിന് ഇറങ്ങിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.
അതിരാവിലെ തന്നെ പ്രചാരണത്തിന് ഇറങ്ങി എന്നാണ് സുഹാസിനി പോസ്റ്റുകളില്‍ ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്.
കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ മഹിള മോര്‍ച്ച ദേശീയ പ്രസിഡന്റ് വനതി ശ്രീനിവാസനും കോണ്‍ഗ്രസിന്റെ മയൂരി ജയകുമാറുമാണ് കമല്‍ഹാസന്റെ എതിരാളികള്‍.
അതേസമയം, കമല്ഹാസന് തമിഴ്നാട്ടില്‍ വിജയ സാദ്ധ്യതയില്ലെന്ന് പറഞ്ഞ് നടിയും ബിജെപി താരപ്രചാരകയുമായ ഗൗതമി രംഗത്തെത്തിയിരുന്നു.
കമല്‍ഹാസനുമായുള്ള 11 വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിച്ച ഗൗതമി ബിജെപിയിലെ പ്രമുഖ രാഷ്ട്രീയ സാന്നിധ്യമാണ്.
കഴിഞ്ഞ ദിവസം സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി കമല്ഹാസന് രംഗത്തെത്തിയിരുന്നു. സിപിഎം പരസ്യമായി കോടികള്‍ വാങ്ങിയാണ് തമിഴ്നാട്ടില്‍ ഡിഎംകെ മുന്നണിയില്‍ ചേര്‍ന്നതെന്ന് താരം ആരോപിച്ചിരുന്നു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
പ്രശസ്ത ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു. 67 വയസായിരുന്നു. വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത്. കാലിഫോര്‍ണിയയിലെ മാലിബുവിലെ വീട്ടില്‍ മരിച്ച നിലയില്‍...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...