
Malayalam
മമ്മൂട്ടി എന്ന നടന് അടുത്തിരിക്കുമ്പോൾ അച്ഛനിരിക്കുന്ന ആ ഒരു ഫീലാണ് ഉണ്ടാകാറുള്ളത്; തുറന്ന് പറഞ്ഞ് മുരളി ഗോപി
മമ്മൂട്ടി എന്ന നടന് അടുത്തിരിക്കുമ്പോൾ അച്ഛനിരിക്കുന്ന ആ ഒരു ഫീലാണ് ഉണ്ടാകാറുള്ളത്; തുറന്ന് പറഞ്ഞ് മുരളി ഗോപി

ഏതു ചോദ്യങ്ങള്‍ക്കും ക്ലാരിറ്റിയുള്ള മറുപടി നല്കുന്ന കലാകാരനാണ് മുരളി ഗോപി. കൃത്യമായ രാഷ്ട്രീയ കാഴ്ചപാടോടെ മുരളി ഗോപി പ്രേക്ഷകര്‍ക്ക് മുന്നില്‍ ഹീറോയാകുമ്പോൾ എഴുത്തിനു പുറമേ അഭിനയത്തിലും മുരളി ഗോപി സൂപ്പര്‍ താരമായി തന്നെ കൈയ്യടി നേടുകയാണ്.
ദൃശ്യത്തിലെ വില്ലന്‍ വേഷത്തിനു ശേഷം മമ്മൂട്ടി നായകനായ ‘വണ്‍’ എന്ന സിനിമയിലെ പ്രതിപക്ഷ നേതാവിന്റെ വേഷം ഇരുത്തം വന്ന നടന്റെ ശൈലിയോടെ അവതരിപ്പിച്ചു മുരളി ഗോപി പ്രേക്ഷക പ്രീതി നേടുകയാണ്. ലൂസിഫറിനു ശേഷം തീര്‍പ്പ് എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് മുരളി ഗോപി
മമ്മൂട്ടി – പൃഥ്വിരാജ് – മുരളി ഗോപി കൂട്ടുകെട്ടില്‍ ഒരു സിനിമ ചര്‍ച്ചയിലുണ്ടെന്നും ഇപ്പോഴത്തെ നിലവിലെ വര്‍ക്കുകള്‍ തീര്‍ത്ത ശേഷം അങ്ങനെയൊരു സിനിമ സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് താനെന്നും ഒരു സ്വകാര്യ എഫ്എം ചാനലിനു അനുവദിച്ച അഭിമുഖത്തില്‍ കഴിഞ്ഞ ദിവസം സംസാരിക്കവേ മുരളി ഗോപി വ്യക്തമാക്കിയിരുന്നു. ട്രിബ്യൂട്ട് ടു ദി മെഗാസ്റ്റാര്‍ ആയിരിക്കും അതെന്നും ഇപ്പോൾ ഞങ്ങൾ കമ്മിറ്റ് ചെയ്ത സിനിമകൾ കഴിഞ്ഞാൽ അത് ചെയ്യാം എന്നാണ് പ്ലാനെന്നും എന്നും മുരളി ഗോപി പറഞ്ഞു.
മമ്മൂട്ടി എന്ന നടന് അടുത്തിരിക്കുമ്പോൾ തന്റെ അച്ഛനായ ഭരത് ഗോപി അടുത്തിരിക്കുന്നത് പോലെയുള്ള ഒരു ഫീല്‍ ആണെന്നും മുരളി ഗോപി അഭിമുഖത്തില്‍ തുറന്നു പറയുന്നു.
നിരവധി പ്രോജക്ടുകളാണ് മുരളി ഗോപിയുടേതായി ഒരുങ്ങുന്നത്. പൃഥ്വിരാജ് നായകനാകുന്ന രതീഷ് അമ്പാട്ട് ചിത്രം തീർപ്പിന്റെ തിരക്കഥ മുരളിയുടേതാണ്. അതിനുശേഷം മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ എമ്പുരാൻ, ഫ്രൈഡേ ഫിലിംസിന്റെ മമ്മൂട്ടി ചിത്രം തുടങ്ങിയവയ്ക്കും മുരളിയാണ് തിരക്കഥ തയ്യാറാക്കുന്നത്
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഇരുന്നൂറ് കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ഈ സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും നാലംഗ സംഘം ആക്രമിച്ചതായി പരാതി. കണ്ണൂർ തൃച്ചംബരത്ത് ഇന്നലെ രാത്രിയോടെയാണ് സംഭവം. സന്തോഷിന്റെ...