
Malayalam
റിമിയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് അത് തന്നെയാണ്!; തുറന്ന് പറഞ്ഞ് ജഗദീഷ്
റിമിയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് അത് തന്നെയാണ്!; തുറന്ന് പറഞ്ഞ് ജഗദീഷ്
Published on

ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് ജഗദീഷ്. കോമഡി സ്റ്റാര്‍സ് എന്ന റിയാലിറ്റി ഷോയിലെ വിധി കര്‍ത്താവും കൂടിയാണ് താരം. സിനിമയില്‍ നിരവധി ഹ്യൂമര്‍ കഥാപാത്രങ്ങള്‍ ചെയ്ത ജഗദീഷ് സിനിമയ്ക്ക് പുറത്തെ ഏറ്റവും മികച്ച സെന്‍സ് ഓഫ് ഹ്യൂമറിന് ഉടമയായ വ്യക്തിയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.
തന്റെയൊപ്പം വോഡാഫോണ്‍ കോമഡി സ്റ്റാഴ്സില് വിധി കര്‍ത്താവായി ഉണ്ടായിരുന്ന ഗായിക റിമി ടോമിയെക്കുറിച്ചുള്ള പ്ലസ് പോയിന്റുകള്‍ ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ പങ്കുവയ്ക്കുകയാണ് ജഗദീഷ്. ഹ്യൂമര്‍ അതിന്റെ എല്ലാ രീതിയിലും ആസ്വദിക്കുന്നയാളാണ് റിമി ടോമി. തന്നെ സ്വയം കളിയാക്കുന്ന പ്രകൃതക്കാരിയാണ് അവര്‍.
തമാശ ഉണ്ടാക്കുന്നവര്‍ക്ക് ഇല്ലാത്ത ഒരു ക്വാളിറ്റിയാണ് അതെന്നും ജഗദീഷ് പറയുന്നു. കൂടാതെ തന്നെക്കാള്‍ പ്രായമുള്ളവരെ പോലും മോളെ എന്ന് വിളിച്ചു സംബോധന ചെയ്യുന്ന ശീലവും റിമി ടോമിയുടെ നല്ല വശങ്ങളില് ഒന്നാണെന്ന് ജഗദീഷ് പറയുന്നു. ജഗദീഷിന്റെ വാക്കുകള്‍ ഇങ്ങനെ, ‘സെന്‍സ് ഓഫ് ഹ്യൂമര്‍ എന്നാല്‍ റിമിക്ക് അപാരമാണ്.
റിമി ടോമിയുടെ പ്ലസ് പോയിന്റ് എന്തെന്നാല്‍ റിമി ടോമി സ്വയം കളിയാക്കും. അത് ഒരു ഗ്രേറ്റ് ക്വാളിറ്റിയായിട്ടു ഞാന്‍ കണക്കാക്കുന്നു. മാത്രമല്ല റിമി ടോമിയേക്കാള്‍ പ്രായം കൂടിയിട്ടുള്ള കുട്ടികളെ പോലും മോളെ എന്നൊക്കെ വിളിക്കുന്ന പ്രകൃതമുണ്ട് അതൊക്കെ രസമാണ്’എന്നും ജഗദീഷ് പറയുന്നു.
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...