
Malayalam
കേട്ടത് സത്യം തന്നെ! മറച്ച് വെയ്ക്കുന്നില്ല.. മഞ്ജു ആ കാര്യം സമ്മതിച്ചു ആശംസകളോടെ ആരാധകർ
കേട്ടത് സത്യം തന്നെ! മറച്ച് വെയ്ക്കുന്നില്ല.. മഞ്ജു ആ കാര്യം സമ്മതിച്ചു ആശംസകളോടെ ആരാധകർ
Published on

സാക്ഷ്യത്തിലൂടെ തുടങ്ങിയ മഞ്ജുവിന്റെ അഭിനയ ജീവിതം ലളിതം സുന്ദരത്തിലെത്തി നില്‍ക്കുകയാണ്. ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെയാണ് മഞ്ജു അവതരിപ്പിച്ചിട്ടുള്ളതെല്ലാം. മലയാളത്തില്‍ മാത്രമല്ല അന്യഭാഷയിലും താരം തന്റെ പേര് രേഖപ്പെടുത്തിയിരുന്നു. അസുരനിലൂടെയായിരുന്നു മഞ്ജു തമിഴിലേക്കെത്തിയത്. പച്ചയമ്മാളായുള്ള വേഷപ്പകര്‍ച്ചയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്.
മഞ്ജുവാര്യർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നുവെന്നുള്ള വാർത്ത ഈയടുത്തായിരുന്നു പുറത്തുവന്നത്. ഭോപ്പാലിൽ നടന്ന ചിത്രത്തിന്റെ വർക്ക് ഷോപ്പിൽ മഞ്ജു പങ്കെടുത്തിരുന്നു
സിനിമയുടെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങിയെന്നുള്ള റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. ദി പ്രീസ്റ്റിന്റെ പ്രസ് മീറ്റിൽ അതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പിന്നീട് പറയാമെന്നായിരുന്നു ബോളിവുഡ് പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള മഞ്ജുവിന്റെ മറുപടി
ഇപ്പോൾ താന്‍ ബോളിവുഡിലേക്ക് പ്രവേശിക്കുകയാണെന്ന വാര്‍ത്ത മഞ്ജു വാര്യരും ശരിവെച്ചതോടെ ആരാധകര്‍ സന്തോഷത്തിലാണ്. നവാഗത സംവിധായകനൊപ്പമായാണ് ബോളിവുഡ് പ്രവേശനം.
മാധവനാണ് ചിത്രത്തില്‍ നായകനായെത്തുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു.
ഇപ്പോൾ ഇതാ സിനിമയുമായി ബന്ധപ്പെടുത്തി മഞ്ജു ചില കാര്യമാണ് പറയുകയാണ്. മലയാളികളെ പറയിപ്പിക്കാത്ത തരത്തിലുള്ള ചിത്രമായിരിക്കും അത്. സിനിമയില്‍ സിങ്ക് സൗണ്ടാണ് കൂടുതലും ഉപയോഗിക്കുന്നത്. ഈ ചിത്രത്തിനായി താന്‍ ഹിന്ദി പഠിച്ച് വരികയാണെന്നും മഞ്ജു വാര്യര്‍. എന്നാൽ ഹിന്ദി സംസാരിക്കാനായി എന്നെയാണ് വിളിക്കുന്നതെന്നായിരുന്നു സണ്ണി വെയ്ന്‍ പറഞ്ഞത്. ചതുര്‍മുഖം റിലീസിന് മുന്നോടിയായി നടത്തിയ പ്രസ് മീറ്റിനിടയിലായിരുന്നു ഈ തമാശ. നിരഞ്ജന അനൂപ്, ശ്രീകാന്ത് മുരളി തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മഞ്ജു വാര്യര്‍ ചിത്രമാണ് ചതുര്‍മുഖം. ഏപ്രിൽ 8 നാണ്
ചിത്രം റിലീസ് ചെയ്യുന്നത്. മഞ്ജുവിനൊപ്പം സണ്ണി വെയ്‌നും പ്രധാന വേഷത്തിലെത്തുന്നു. മലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹൊറര്‍ സിനിമ എന്ന ലേബലോടെയാണ് ചതുര്‍മുഖം തീയേറ്ററുകളിലെത്തുന്നത്.
ഏറെ പ്രത്യേകതകളുള്ള ഈ സിനിമയുടെ കഥയിലും അവതരണ മികവിലും വളരെ സങ്കീര്‍ണ്ണതകളും, കൗതുകവും നിറഞ്ഞ ഒരു ആശയം കൈകാര്യം ചെയ്യുന്നതാണെന്ന് അണിയറപ്രവർത്തകർ. മലയാള സിനിമയിൽ വരാൻ പോകുന്ന ആദ്യ ടെക്നോ-ഹൊറർ ആയതു കൊണ്ട് തന്നെ അസാധാരണ തിയ്യറ്റർ എക്സ്പീരിയൻസ് പ്രേക്ഷകർക്ക് ചിത്രത്തിന് നൽകാൻ സാധിക്കും എന്നാണ് അണിയറപ്രവർത്തകരുടെ അവകാശവാദം.
മമ്മൂട്ടിയും മഞ്ജുവും ആദ്യമായി ഒന്നിച്ച ദി പ്രീസ്റ്റ് ആണ് മഞ്ജുവിന്റെതായി ഒടുവിൽ തിയേറ്ററിലെത്തിയ ചിത്രം. ഒരു ഹൊറർ മിസ്റ്റീരിയസ്-ത്രില്ലർ ചിത്രം വിജയകരമായി മുന്നേറുകയാണ്.
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ....
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. യുവത്വം ആഘോഷിച്ച വേടൻ...
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...