
News
ജാവേത് അക്തര്‍ നല്കിയ മാനനഷ്ട കേസില്‍ കങ്കണയ്ക്ക് ജാമ്യം അനുവദിച്ചു
ജാവേത് അക്തര്‍ നല്കിയ മാനനഷ്ട കേസില്‍ കങ്കണയ്ക്ക് ജാമ്യം അനുവദിച്ചു

എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേത് അക്തര്‍ ബോളിവുഡ് നടി കങ്കണ റണാവത്തിന് എതിരെ നല്കിയ മാനനഷ്ട കേസില്‍ കങ്കണയ്ക്ക് ജാമ്യം. മുംബൈ കോടതിയാണ് ജാമ്യം അനുവദിച്ചത്. കോടതിയില്‍ നേരിട്ട് ഹാജരായി തനിക്കെതിരായ വാറന്റ് റദ്ദാക്കണമെന്ന് കങ്കണ ആവശ്യപ്പെട്ടിരുന്നു. ഇത് കൂടാതെ ജാമ്യാപേക്ഷയും സമര്‍പ്പിച്ചിരുന്നു.
2016ല്‍ അക്തറുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് കങ്കണ ഒരു അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരായാണ് ജാവേദ് അക്തര്‍ മാനനഷ്ട കേസ് നല്‍കിയത്. അനാവശ്യമായി തന്റെ പേര് കങ്കണ പല സംഭവങ്ങളുമായി ബന്ധപ്പെട്ട് പറഞ്ഞുവെന്നാണ് ജാവേദ് അക്തറിന്റെ പ്രധാന ആരോപണം.
നേരത്തെ തനിക്കെതിരായ കേസ് മുംബൈയില്‍ നിന്ന് ഷിംലയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കങ്കണയുടെ സഹോദരി രംഗോലി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മുംബൈയില്‍ കേസിന്റെ വിചാരണ നടന്നാല്‍ ശിവസേന വ്യക്തിവൈരാഗ്യം തീര്‍ക്കുമെന്നായിരുന്നു കങ്കണയുടെ പ്രസ്താവന.
എപ്പോഴും എന്തെങ്കിലും വിവാദപരാമര്‍ശങ്ങള്‍ ഉന്നയിച്ച് വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് കങ്കണ. ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെയും നിരവധി തവണയാണ് കങ്കണ വിവാദപരമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. കങ്കണയ്ക്കെതിരെ വിവിധ താരങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതികരണങ്ങള്‍ നടത്തിയിരുന്നു.
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...