
Malayalam
മിനിസ്ക്രീൻ താരം മീര മുരളീധരന് വിവാഹം !
മിനിസ്ക്രീൻ താരം മീര മുരളീധരന് വിവാഹം !
Published on

മലയാളി തനിമയാർന്ന മുഖം എന്ന വിശേഷണം ചുരുക്കം ചില നടിമാർക്ക് മാത്രമേ കിട്ടാറുള്ളു. അത്തരത്തിൽ മലയാളികൾ ഏറ്റെടുത്ത ഒരു സീരിയൽ താരമാണ് മീര മുരളീധരൻ. വിടർന്ന കണ്ണുകളും ഗ്രാമീണത തുളുമ്പുന്ന മുഖവും വശ്യതയാർന്ന ചിരിയും ഒരു കവി ഭാവനയ്ക്ക് ഉതകുന്ന നാടൻ സൗന്ദര്യമാണ് മീര മുരളീധരന് .
ഇരുപതോളം സീരിയലുകളിലും പ്രമുഖ റിയാലിറ്റി ഷോകളിൽ അവതാരകയായും മിന്നിത്തിളങ്ങിയ താരം അവസാനമായി പ്രേക്ഷകരിലേക്ക് എത്തിയത് അരുന്ധതി എന്ന മെഗാ സീരിയലിലൂടെയാണ്. ഇപ്പോഴിതാ മീര മുരളീധരന്റെ വിവാഹവാർത്തയാണ് ആരാധകർ ആഘോഷമാക്കിയിരിക്കുന്നത്.
എറണാകുളം സൗത്ത് ചിറ്റൂർ സ്വദേശിയായ മനുശങ്കറാണ് വരൻ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കലവൂരിൽ വെച്ചായിരുന്നു വിവാഹം, വിവാഹ ചടങ്ങിൽ സീരിയൽ മേഖലയിൽ നിന്നിള്ള പ്രമുഖർ പങ്കെടുത്തിരുന്നു. മീരയ്ക്ക് ആശംസയുമായി നടി ഗൗരി കൃഷ്ണ എത്തിയിട്ടുണ്ട്.
വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് ഗൗരി മീരയ്ക്ക് ആശംസ നേർന്നത്. ഇരുവരും ഏടുത്ത സുഹൃത്തുക്കളാണ്. ഇപ്പോൾ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മീരയെ വിവാഹവേഷത്തിൽ കാണാൻ അതി സുന്ദരിയായിട്ടുണ്ടെന്നും ആരാധകർ പറയുന്നുണ്ട്.
സീരിയലിൽ തിളങ്ങി നിൽക്കുമ്പോഴാണ് നടി അഭിനയത്തിൽ നിന്ന് ചെറിയ ബ്രേക്കെടുക്കുന്നത്. പിന്നീട് സോഷ്യൽ മീഡിയയിൽ കൂടി മാത്രമാണ് മീരയുടെ വിശേഷം പ്രേക്ഷകർ അറിഞ്ഞിരുന്നത്. അഭിനയത്തിൽ നിന്നും ഇടവേളയെടുത്തതിനെ കുറിച്ച് നടി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. നടിയുടെ വാക്കുതകൾ ഇങ്ങനെ;
അഭിനയം വിട്ടു എന്ന് പറയാനാകില്ല. പക്ഷേ ഉടനെ ഒരു മടങ്ങിവരവ് ഇല്ല എന്ന് തന്നെ പറയാം. ഒറ്റ കാരണമാണ് അതിനു പിന്നിൽ പഠനം. പണ്ട് മുതൽ ഉള്ള ആഗ്രഹമാണ് ഫാഷൻ ഡിസൈനിങ് പടിക്കണമെന്നുളളത്. അതിപ്പോൾ നടന്നു. ഇപ്പോൾ പഠന തിരക്കുകളിലാണ് ഞാൻ. എല്ലാവരും എന്നോട് ചോദിക്കുന്നുണ്ട്, ഇനി അഭിനയത്തിലേക്കില്ലേ എന്ന്, അത് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. പ്രേക്ഷകർ എന്നെ ഇത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്ന് അറിയാൻ സാധിച്ചതിൽ”, എന്നാണ് മീര പറഞ്ഞത്.
തിരുവനതപുരം സ്വദേശിയായ മീര സ്നേഹതീരം എന്ന സീരിയലിലൂടെയാണ് മിനിസ്ക്രീനിലേക്ക് എത്തുന്നത്. ചില നേരങ്ങളിൽ ചില മനുഷ്യർ , ഓട്ടോഗ്രാഫ്, സായ്‌വിന്റെ മകൾ. സന്ധ്യാ വന്ദനം, അനിയത്തി, പൊന്നമ്പിളി, ഇന്ദിര, തുടങ്ങി ഒട്ടനവധി സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകർക്കിടയിൽ മകളും മരുമകളും അനിയത്തിയുമൊക്കെയായി. ജയസൂര്യ ചിത്രം സെക്കൻഡ്‌സ് എന്ന സിനിമയിലൂടെ ബിഗ് സ്‌ക്രീനിലേക്കും മീര എത്തിയിട്ടുണ്ട്.
about serial actress
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...