
Actor
മീനാക്ഷിയുടെ പിറന്നാള്‍ പൊളിച്ചടുക്കി ദിലീപും കാവ്യയും; വൈറലായി ചിത്രങ്ങള്‍
മീനാക്ഷിയുടെ പിറന്നാള്‍ പൊളിച്ചടുക്കി ദിലീപും കാവ്യയും; വൈറലായി ചിത്രങ്ങള്‍

താരങ്ങളെ പോലെ തന്നെ താരുപുത്രന്മാരും പുത്രിമാരും എന്താണ് ചെയ്യുന്നത് എന്നറിയാന്‍ ആരാധകര്‍ക്ക് ഏറെ ആകാംഷയുണ്ട്. അച്ഛന്റേയും അമ്മയുടേയും പാത പിന്തുടര്ന്ന് മക്കള്‍ സിനിമിയിലേക്ക് എത്തുന്നത് പതിവായതു കൊണ്ട് തന്നെ പലരും സിനിമാ അരങ്ങേറ്റം പ്രതീക്ഷിക്കുന്ന താരുപുത്രിയാണ് മീനാക്ഷി.
ദിലീപിന്റേയും മഞ്ജു വാര്യരുടേയും മകളായ മീനാക്ഷിയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ഇപ്പോഴിതാ മീനാക്ഷിയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ വൈറലാവുകയാണ്. ദിലീപും കാവ്യ മാധവനും ചേര്‍ന്ന് മീനാക്ഷിയുടെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ്.
ഇതിന്റെ ചിത്രങ്ങള്‍ മീനാക്ഷി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്. ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മീനാക്ഷിയുടെ കോളേജിലെ സുഹൃത്തുക്കളും ആഘോഷത്തില്‍ പങ്കുചേരുവാന്‍ എത്തിയിരുന്നു.
സിനിമയില്‍ അരങ്ങേറിയിട്ടില്ലെങ്കിലും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ധാരാളം ആരാധകരെ നേടാന്‍ മീനാക്ഷിയ്ക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മീനാക്ഷിയുടെ പിറന്നാള്‍ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിരുന്നു.
അതേസമയം കമന്റുകളിലൂടെ മിക്കവരും ചോദിക്കുന്നത് അമ്മ മഞ്ജു വാര്യരെ കുറിച്ചാണ്. മഞ്ജു എവിടെയാണെന്നും മഞ്ജുവിനെ ക്ഷണിച്ചില്ലേയെന്നുമാണ് ചിലരുടെ കമന്റുകള്‍. അമ്മയും മകളുമുള്ള ചിത്രം കാണാന്‍ സാധിച്ചിരുന്നുവെങ്കില്‍ പിറന്നാള്‍ കൂടുതല്‍ കളറാകുമായിരുന്നുവെന്നും അവര്‍ പറയുന്നു.
അതേസമയം മീനാക്ഷിയ്ക്കായി പിറന്നാള്‍ കളറാക്കിയ ദിലീപിനേയും കാവ്യയേയും സോഷ്യല്‍ മീഡിയ അഭിനന്ദിക്കുന്നുണ്ട്. അച്ഛന്റേയും അമ്മയുടേയും വഴിയെ മീനാക്ഷിയും സിനിമയിലെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.
എന്നാല്‍ മീനാക്ഷിയ്ക്ക് സിനിമാമോഹമില്ലെന്നാണ് സൂചനകള്‍. ഡോക്ടറാവുകയാണ് മീനാക്ഷിയുടെ ആഗ്രഹം. ചെന്നൈയിലാണ് താരപുത്രി പഠിക്കുന്നത്. സിനിമയില്‍ അഭിനയിക്കുന്നതിനെ കുറിച്ച് മീനാക്ഷി സൂചനകളൊന്നും നല്‍കിയിട്ടില്ല.
നേരത്തെ നാദിര്‍ഷയുടെ മകളുടെ വിവാഹത്തില്‍ നിന്നുമുള്ള മീനാക്ഷിയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. നടി നമിത പ്രമോദിനും കൂട്ടുകാരികള്‍ക്കുമൊപ്പമുള്ള മീനാക്ഷിയുടെ നൃത്തവീഡിയോയും വൈറലായി മാറിയിരുന്നു.
malayalam
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രശസ്ത നടനും എഴുത്തുകാരനുമായ രാജേഷ് വില്യംസ്(75) അന്തരിച്ചു. രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. എന്നാൽ പെട്ടെന്ന് സ്ഥിതി ഗുരുതരമാകുകയും...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...