
Malayalam
റിയ ചക്രബര്‍ത്തിയുടെ പേര് ആ സിനിമയിൽ നിന്നും മാറ്റി; കാരണം തുറന്നു പറഞ്ഞ് നിര്‍മ്മാതാവ്!
റിയ ചക്രബര്‍ത്തിയുടെ പേര് ആ സിനിമയിൽ നിന്നും മാറ്റി; കാരണം തുറന്നു പറഞ്ഞ് നിര്‍മ്മാതാവ്!

ഇന്ത്യൻ സിനിമാ ലോകം ഏറെ ചർച്ച ചെയ്ത സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കൂടുതൽ കേട്ട പേരാണ് ബോളിവുഡ് താരം റിയ ചക്രബര്‍ത്തി. സുശാന്തിന്റെ മരണവും പിന്നാലെ ഉണ്ടായ മയക്കുമരുന്ന് കേസുകളുടെ അന്വേഷണവുമൊക്കെ വലിയ ചർച്ചയായിരുന്നു.
എന്നാൽ ഇതിനിടയിൽ റിയ ചക്രബര്‍ത്തിയുടെ പേര് ‘ഛെഹരെ’ എന്ന ചിത്രത്തില്‍ നിന്നും ഒഴിവാക്കിയതും വാർത്തയായി. ഇപ്പോഴിതാ റിയയെ സിനിമയിൽ നിന്നും മാറ്റിയതിനെ കുറിച്ച് പറയുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് ആനന്ദ് പണ്ഡിറ്റ്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരവെ റിയയെ സംരക്ഷിക്കുന്നതിനാണ് തങ്ങള്‍ ട്രെയ്ലര് ലോഞ്ചില്‍ നിന്നും താരത്തെ ഒഴിവാക്കിയതെന്നാണ് നിര്‍മ്മാതാവ് അറിയിച്ചത്.
ഈ വര്‍ഷം ആരംഭത്തില്‍ ചിത്രത്തിന്റെ ട്രെയ്ലര് റിലീസ് ചെയ്തപ്പോള്‍ റിയയുടെ പേര് ഇല്ലാത്തത് ഏറെ ചർച്ചയായിരുന്നു. വിവാദങ്ങളും, കേസുകളും ചിത്രത്തെ ബാധിക്കുമെന്ന് കരുതിയല്ല തങ്ങള്‍ റിയയുടെ പേര് മാറ്റിയതെന്നും നിര്‍മ്മാതാവ് പറഞ്ഞു.
‘ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും തിരച്ചടി ഉണ്ടായാലോ എന്നൊന്നും ഞാന്‍ ചിന്തിച്ചിട്ടില്ല. റിയ്ക്ക് വേണ്ട സമയം കൊടുക്കുകയാണ് ഞാന്‍ ചെയ്തത്. ഒരുപാട് പ്രശ്നങ്ങളിലൂടെയാണ് കഴിഞ്ഞ ഒരു വര്‍ഷം റിയ കടന്ന് പോയത്. ട്രെയ്ലറില് അവരുടെ പേര് ചേര്‍ത്ത് വീണ്ടും ആ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. എന്നാല്‍ റിയിയില് നിന്ന് സമ്മതം ലഭിക്കുന്ന നിമിഷം മുതല്‍ പ്രമോഷനില്‍ അവളുടെ ചിത്രങ്ങളും, വിഡിയോകളും ഉള്‍പ്പെടുത്താന്‍ തയ്യാറാണെന്ന് ഞാന്‍ റിയയോട് പറഞ്ഞിരുന്നു.’ ആനന്ദ് പണ്ഡിറ്റ് പറഞ്ഞു.
റൂമി ജഫ്രി സംവിധാനം ചെയ്യുന്ന ഛെഹരെ എന്ന ചിത്രത്തില്‍ ഇമ്രാന് ഹഷ്മി, അമിതാബ് ബച്ചന് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. ഈ ത്രില്ലര്‍ ചിത്രത്തിലൂടെ വീണ്ടും സിനിമ അഭിനയത്തിലേക്ക് മടങ്ങി വരാനിരിക്കുകയാണ് റിയ ചക്രബര്‍ത്തി.
റിയ ചക്രബര്‍ത്തിയുടെ മുന്‍ കാമുകനും, ബോളിവുഡ് താരവുമായ സുശാന്ത് സിങ് രജ്പുത്തിനെ ജൂണ്‍ 14നാണ് മൂംബൈ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് ശേഷം അന്വേഷണം റിയ ചക്രബര്‍ത്തിയിലേക്ക് എത്തുകയായിരുന്നു.
സെപ്റ്റംബര്‍ എട്ടിനാണ് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ റിയയെ കസ്റ്റഡിയില്‍ കൊണ്ട് പോകുന്നത്. ഏകദേശം ഒരു മാസത്തിന് ശേഷമാണ് നടിക്ക് ജാമ്യം ലഭിച്ചത്. എംടിവി ചാനലില്‍ വിജെ ആയാണ് റിയ ചക്രബര്‍ത്തി തന്റെ കരിയര്‍ ആരംഭിക്കുന്നത്. ‘തുനീഗ തുനീഗ’ ആണ് റിയയുടെ ആദ്യ ചിത്രം. ‘മേരെ ഡാഡ് കി മാരുതി’ യിലൂടെയാണ് താരം ബോളിവുഡില്‍ അരങ്ങേറുന്നത്. അതിന് ശേഷം ആറ് ചിത്രങ്ങളിലും താരം വേഷമിട്ടു.
about riya chkrabarthi
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. മെയ് 9 പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന്...
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...