
Actor
‘എന്റെ വെളിച്ചം’: മകനുമായുള്ള മണികണ്ഠന്റെ ഒരടിപൊളി ക്ലിക്ക് !
‘എന്റെ വെളിച്ചം’: മകനുമായുള്ള മണികണ്ഠന്റെ ഒരടിപൊളി ക്ലിക്ക് !

മണികണ്ഠന് ശ്രദ്ധ നേടുന്നത് കമ്മട്ടിപ്പാടത്തിലെ ബാലന് ചേട്ടനെ അവതരിപ്പിച്ചു കൊണ്ടാണ്. പിന്നീട് രജനീകാന്ത് ചിത്രം പേട്ടയിലടക്കം അഭിനയിച്ചു. അതിനിടെ വ്യത്യസ്ത ക്യാപ്ഷനുമായിട്ടാണ് മകൻ ജനിച്ച സന്തോഷം നടൻ മണികണ്ഠൻ ആരാധകരുമായി പങ്ക്വച്ചിരുന്നത്.
അമ്മയുടെ കൈകളിലിരിക്കുന്ന കുഞ്ഞിൻ്റെ ചിത്രത്തോടൊപ്പമായിരുന്നു സന്തോഷം പങ്കുവെച്ചത്. ‘ബാലനാടാ’ എന്ന അടിക്കുറിപ്പോടെയായിരുന്നു കുഞ്ഞിനെ എടുത്തുനില്‍ക്കുന്ന അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പമുളള ചിത്രം സന്തോഷത്തോടെ ആരാധകർക്ക് മുൻപിൽ നടൻ എത്തിച്ചത്.
ഇപ്പോൾ മറ്റൊരു വ്യത്യസ്ത ക്യാപ്ഷനുമായിട്ടാണ് മകന് ഒപ്പമുള്ള സുന്ദരനിമിഷം നടൻ പങ്കുവച്ചിരിക്കുന്നത്. ‘എന്റെ വെളിച്ചം’ എന്നാണ് മകനെ കയ്യിലെടുത്ത് മണികണ്ഠൻ കുറിച്ചത്. ഈ വെളിച്ചം തങ്ങളുടെ ജീവിതത്തിൽ പ്രകാശഭരിതമാക്കട്ടെ, വളരെ മനോഹരമായ വാക്കും ചിത്രവുമെന്നും തുടങ്ങി നിരവധി കമന്റുകളിലൂടെയാണ് മണികണ്ഠന്റെയും മകന്റെയും ചിത്രം ആരാധകർ ഏറ്റെടുത്തത്.
”നമസ്കാരം… എനിക്ക് കുഞ്ഞ് പിറന്നിരിക്കുന്നു ….ഞാൻ അച്ഛനായ വിവരം സന്തോഷത്തോടെ , വിനയപൂർവ്വം അറിയിക്കട്ടെ…. നിങ്ങളുടെ പ്രാർഥനയിൽ ഉൾപ്പെടുത്തിയതിന് നന്ദി പറയുന്നില്ല , നന്ദിയോടെ ജീവിക്കാം ….” ഇതായിരുന്നു മണികണ്ഠൻ മകൻ എത്തിയപ്പോൾ ഫെയ്സ്ബുക്കിൽ കുറിച്ചത്.
മണികണ്ഠന്റെയും അഞ്ജലിയുടെയും വിവാഹം നടന്നത് ലോക്ക്ഡൗണ്‍ കാലത്തായിരുന്നു. മാമാങ്കത്തിലും മണികണ്ഠൻ സുപ്രധാന വേഷത്തിൽ എത്തിയിരുന്നു. തുറമുഖം, അനുഗ്രഹീതന്‍ ആന്റണി, തുടങ്ങിയ ചിത്രളാണ് മണികണ്ഠന്റേതായി ഇനി റിലീസിന് തയ്യാറെടുക്കുന്നത്. അതോടൊപ്പം ‘കോബ്ര’യിൽ ഇർഫാൻ പത്താനൊപ്പവും വിജയ് സേതുപതിക്കൊപ്പവും മണികണ്ഠൻ അഭിനയിച്ചിട്ടുണ്ട്.
malayalam
കന്നഡ നടൻ മദനൂർ മനു അറസ്റ്റിൽ. ബ ലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്നും ബലമായി ഗർഭം അലസിപ്പിച്ചെന്നും കാണിച്ച് നടി നൽകിയ പരാതിയിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സൂപ്പർഹിറ്റ് സംവിധായകൻ അറ്റ്ലിയും അല്ലു അർജുനും ഒന്നിക്കുന്ന സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾക്ക് തുടക്കം. ജവാൻ എന്ന ബ്ലോക്ബസ്റ്റർ ബോളിവുഡ് ചിത്രത്തിന്...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...