
Actor
ഓട്ടോയിൽ സാധാരണ പോലെ യാത്ര ചെയ്യുന്ന തല അജിത്തിനെ കണ്ട് ഞെട്ടി ആരാധകർ !
ഓട്ടോയിൽ സാധാരണ പോലെ യാത്ര ചെയ്യുന്ന തല അജിത്തിനെ കണ്ട് ഞെട്ടി ആരാധകർ !

തെന്നിന്ത്യയിൽ ഏറ്റവും ആരാധകരുള്ള സൂപ്പർതാരങ്ങളിൽ ഒരാളാണ് തല അജിത്ത്. ഇപ്പോൾ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് താരത്തിന്റെ പുതിയ വിഡിയോ പുറത്തുവന്നിരിക്കുകയാണ്. ചെന്നൈയിലെ റോഡിലൂടെ ഓട്ടോയിൽ യാത്ര ചെയ്യുന്നതിന്റെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
കറുത്ത ഡ്രസും മാസ്കും ധരിച്ച് ഓട്ടോറിക്ഷയിൽ ഇരിക്കുകയാണ് താരം. ആരാധകരിൽ ആരോ ആണ് താരത്തിന്റെ വിഡിയോ പകർത്തിയത്. താരജാഡകളൊന്നും തന്റെ സ്വകാര്യ ജീവിതത്തിലേക്ക് കൊണ്ടുപോകാൻ ആഗ്രഹിക്കത്തൊരാളാണ് അജിത്ത്.
താരപരിവേഷമില്ലാതെ അജിത്ത് പൊതു സ്ഥലത്ത് പ്രത്യക്ഷപ്പെടുന്നത് ഇത് ആദ്യമായിട്ടല്ല. വാരണാസിയിലെത്തി ഒരു തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളും വൈറലായിരുന്നു.
അടുത്തിടെ സുഹൃത്തുക്കൾക്കൊപ്പം താരം ചെന്നായിൽ നിന്ന് കൊൽക്കത്തയിലേക്ക് സൈക്കിൾ യാത്ര നടത്തിയിരുന്നു. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന വലിമൈ എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്.
തലയുടെ ആരാധകരെല്ലാം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ മെയ് 1-ന് അജിത്തിന്റെ അമ്പതാം പിറന്നാളിൽ പുറത്തിറങ്ങുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
actor
കന്നഡ നടൻ മദനൂർ മനു അറസ്റ്റിൽ. ബ ലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്നും ബലമായി ഗർഭം അലസിപ്പിച്ചെന്നും കാണിച്ച് നടി നൽകിയ പരാതിയിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സൂപ്പർഹിറ്റ് സംവിധായകൻ അറ്റ്ലിയും അല്ലു അർജുനും ഒന്നിക്കുന്ന സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾക്ക് തുടക്കം. ജവാൻ എന്ന ബ്ലോക്ബസ്റ്റർ ബോളിവുഡ് ചിത്രത്തിന്...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...