Connect with us

ദിലീപിനെ രക്ഷിക്കണം! കാവ്യ ഇന്ന് കോടതിയിൽ ചങ്കിടിപ്പിന്റെ നിമിഷങ്ങൾ…

Malayalam Breaking News

ദിലീപിനെ രക്ഷിക്കണം! കാവ്യ ഇന്ന് കോടതിയിൽ ചങ്കിടിപ്പിന്റെ നിമിഷങ്ങൾ…

ദിലീപിനെ രക്ഷിക്കണം! കാവ്യ ഇന്ന് കോടതിയിൽ ചങ്കിടിപ്പിന്റെ നിമിഷങ്ങൾ…

ഒരു ഇടവേളയ്ക്ക് ശേഷം നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ തുടങ്ങുന്നു. കേസില്‍ സാക്ഷി വിസ്താരത്തിനായി നടി കാവ്യാ മാധവന്‍ ഇന്ന് കോടതിയില്‍ ഹാജരാകും . കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് ഹാജരാകുന്നത്.കാവ്യ മാധവന്‍ കേസിലെ പ്രധാന സാക്ഷികളിൽ ഒരാളാണ്. അതിനിടെ കാവ്യയെയും അമ്മ ശ്യാമളയെയും സഹോദരൻ മിഥുനെയും ഭാര്യയെയും നേരത്തേ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് ഒന്നും തനിക്ക് അറിയില്ല എന്നാണ് അന്ന് കാവ്യ നൽകിയ മൊഴി.

കേസുമായി ബന്ധപ്പെട്ടു പൾസര്‍ സുനി ജയിലിൽനിന്നു ദിലീപിനെഴുതിയെന്നു പറയപ്പെടുന്ന കത്തിലെ, ‘കാക്കനാട്ടെ ഷോപ്പി’നെക്കുറിച്ചുള്ള പരാമർശമാണു കാവ്യയെ ചോദ്യം ചെയ്യുന്നതിലേക്കു നയിച്ചത്. നടിയെ ആക്രമിച്ചതിന്റെ പിറ്റേന്ന്, ഒളിവിൽപോകുന്നതിനു മുൻപായി കാക്കനാട്ടെ കടയിലെത്തിയെന്നാണു സുനി പൊലീസിനു മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇവിടെ പരിശോധന നടത്തിയിരുന്നെങ്കിലും മെമ്മറി കാർഡ് കണ്ടെത്താൻ സാധിച്ചിരുന്നില്ല.

കേസില്‍ 300ല്‍ അധികം സാക്ഷികളില്‍ 127 പേരുടെ വിസ്താരമാണിപ്പോള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്.
കേസില്‍ ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ 2019 നവംബറില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. നടി ആക്രമിക്കപെട്ട് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും കേസിലെ സാക്ഷി വിസ്താരം പോലും പൂര്‍ത്തിയായിട്ടില്ല.

അതിനിടെ കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി സമയം സുപ്രിംകോടതി അനുവദിച്ചു. വിചാരണ കോടതി ജഡ്ജിയുടെ കത്ത് പരിഗണിച്ചാണ് സുപ്രിംകോടതിയുടെ നടപടി. കേസില്‍ ഇനി സമയം നീട്ടി നല്‍കില്ലെന്നും വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു. കേരള ഹൈക്കോടതി റജിസ്ട്രാര്‍ ജുഡീഷ്യല്‍ മുഖേനയാണ് വിചാരണ കോടതി ജഡ്ജി സുപ്രിംകോടതിക്ക് കത്ത് നല്‍കിയത്. വിചാരണ കോടതി ജഡ്ജിയുടെ കത്ത് പരിഗണിച്ച ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ആറ് മാസം സമയം കൂടി വിചാരണ പൂര്‍ത്തിയാക്കാന്‍ അനുവദിച്ചു. കേസില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെയും പിന്നിട് സുപ്രിംകോടതിയെയും ഹര്‍ജിയുമായി സമീപിച്ചിരുന്നു. ഇത് വിചാരണ നീളാന്‍ കാരണമായതായാണ് വിചാരണ കോടതി ജഡ്ജി കത്തില്‍ വ്യക്തമാക്കിയത്.

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top