മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ലെന. സോഷ്യല്‍ മീഡിയയല് സജീവമായ നടി ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ഒരു സന്തോഷ വാര്‍ത്ത പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം.
ഇന്ന് ലെനയുടെ പിറന്നാളാണ്. മലയാള സിനിമയില്‍ അമ്മയായും സഹോദരിയായും ഭാര്യയായും മകളായും കൂട്ടുകാരിയായുമെല്ലാം ആരാധകരെ സമ്പാദിച്ച ലെന തന്റെ പിറന്നാള്‍ വിശേഷവുമായി എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു താരം വിശേഷം പങ്കുവെച്ചത്.
ഇന്ന് തന്റെ പേരിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് ലെന. മകള്‍ക്കു പേരിടാന്‍ നേരം മറ്റൊരിടത്തു ജോലി ചെയ്യുകയായിരുന്ന അച്ഛന് ഒരു കത്തില്‍ പേര് എഴുതി അയച്ച കാര്യം ലെന മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. മകളുടെ പേര് അച്ഛന് ലീന എന്ന് എഴുതി അയച്ചത് അമ്മ വായിച്ചത് ലെന എന്നായിരുന്നു.
എന്നിരുന്നാലും ആ പേരിന് ഒരു അര്‍ത്ഥമുണ്ട്. ആ അര്‍ത്ഥം അര്‍ത്ഥപൂര്‍ണ്ണമാക്കുന്ന കേക്ക് ആണ് അമ്മ ടീന ഇന്ന് മകള്‍ക്ക് വേണ്ടി തയാറാക്കിയത്. മെഴുകുതിരിയുടെ രൂപത്തിലെ കേക്ക് ആണ് ഇത്. ‘വെളിച്ചം’ എന്നാണ് ലെന എന്ന പേരിന്റെ അര്‍ഥം
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...