63 ാമത് ഗ്രാമി അവാര്‍ഡ്സിന്റെ വേദിയില്‍ കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് പ്രശസ്ത യൂട്യൂബര്‍ ലില്ലി സിംഗ്. ഐ സ്റ്റാന്‍ഡ് വിത്ത് ഫാമേഴ്സ് എന്ന മാസ്ക്ക് ധരിച്ചാണ് ലില്ലി ഗ്രാമി അവാര്‍ഡ് വേദിയില്‍ എത്തിയത്. ഇന്ത്യന്‍ വംശജയായ ലില്ലി സിംഗ് കോമഡി, ടോക് ഷോ, ആങ്കറിംഗ് രംഗത്ത് ധാരാളം ആരാധകരുള്ള വ്യക്തിയാണ്.
”റെഡ് കാര്‍പെറ്റ് / അവാര്‍ഡ് ഷോ ചിത്രങ്ങള്‍ക്ക് എല്ലായ്പ്പോഴും ഏറ്റവും കൂടുതല്‍ കവറേജ് ലഭിക്കുമെന്ന് എനിക്കറിയാം, അതിനാല്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കുക. ഇത് ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ മടിക്കേണ്ട” എന്നാണ് ലില്ലി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
ഐ സ്റ്റാന്‍ഡ് വിത്ത് ഫാമേര്സ്, ഗ്രാമിസ് എന്ന ഹാഷ്്ഗുകളും കുറിപ്പിനൊപ്പം ലില്ലി ഉള്‍പ്പെടുത്തിയിട്ടുണ്ട്. യൂട്യൂബില്‍ 14 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള സെലിബ്രിറ്റിയാണ് ലില്ലി സിംഗ്. നേരത്തെയും താരം കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.
ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തിലേക്ക് ശ്രദ്ധ തിരിക്കൂ എന്ന ആഹ്വാനവുമായി ടിക് ടോക് വീഡിയോ പങ്കുവച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ കര്‍ഷക സമരം കൂടുതല്‍ പേരിലേക്ക് എത്തിക്കാനും സമാധാനപരമായി എല്ലാവര്ക്കും സമരം ചെയ്യാന്‍ അനുവാദമുണ്ടെന്നും കര്‍ഷകര്‍ക്ക് പിന്തുണ നല്‍കണമെന്നും താരം വീഡിയോയിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു.
മോഹൻലാലിന്റേതായി പുറത്തെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു തുടരും. തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തിൽ ശോഭനയായിരുന്നു നായികയായി എത്തിയിരുന്നത്. സിനിമയിൽ ശോഭന എത്തുന്നതിന് മുമ്പ്...
ആരോഗ്യത്തിലും ഫിറ്റ്നെസിലും വളരെയേറെ ശ്രദ്ധ പുലർത്തുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡയറ്റീഷ്യൻ നതാഷ മോഹൻ....
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമല്ല, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. ഇപ്പോഴിതാ വിവാഹിതനാകുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് നടൻ....