
Malayalam
രണ്ട് വര്‍ഷം മുമ്പ് കല്യാണം കഴിഞ്ഞ പ്രീതയ്ക്ക് ഇത്ര വലിയ മകളോ?; സംശയങ്ങളുമായി സോഷ്യല്‍ മീഡിയ
രണ്ട് വര്‍ഷം മുമ്പ് കല്യാണം കഴിഞ്ഞ പ്രീതയ്ക്ക് ഇത്ര വലിയ മകളോ?; സംശയങ്ങളുമായി സോഷ്യല്‍ മീഡിയ

മിനിസ്ക്രീനിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് പ്രീത പ്രദീപ്. ‘മൂന്നുമണി’ എന്ന പരമ്പരയിലെ ‘മതികല’ എന്ന കഥാപാത്രമാണ് പ്രീതയ്ക്ക് വലിയ പ്രേക്ഷക സ്വീകാര്യത നേടിക്കൊടുത്തത്. ‘ഉയരെ’ അടക്കമുള്ള സിനിമകളിലും പ്രീത ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. പാര്‍വതിയുടെ ചേച്ചിയായെത്തിയത് പ്രീതയായിരുന്നു.
നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് താരം വിവാഹിതയായത്. വിവേകാണ് പ്രീതയുടെ ജീവിതപങ്കാളി. ഇപ്പോഴിതാ മനോഹരമായ അമ്മ-മകള്‍ തീം ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ പ്രീത പങ്കുവയ്ക്കാറുള്ള ഫോട്ടോഷൂട്ടുകളും വിശേഷങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
മോം ഡോട്ടര്‍ കളക്ഷന്‍സ് എന്ന കുറിപ്പോടെയാണ് പ്രീത പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. അടുത്തിടെ വിവാഹം കഴിഞ്ഞ പ്രീതയ്ക്കെങ്ങനെയാണ് ഇത്ര വലിയ മകളെന്നാണ് ചിത്രങ്ങള്‍ കണ്ട് മിക്ക ആളുകളുടേയും സംശയം.
എന്നാല്‍, ഡിസൈനറായ ജാഫറിന്റെ മകള്‍ മഹര്‍ ജാഫറാണ് പ്രീതയ്ക്കൊപ്പമുള്ളത്. മനോഹരമായ ലെഹങ്കയിലാണ് പ്രീതയും മഹറും ചിത്രത്തില്‍. ഫോട്ടോഷൂട്ടിന്റെ ഭാഗമായുള്ള വിഡിയോയും പങ്കുവച്ചിട്ടുണ്ട്. ഫ്ളവേഴ്സ് ചാനലിലെ സ്റ്റാര്‍ മാജിക്കിലും പ്രീത സജീവ സാന്നിധ്യമാണ്. അഭിനേത്രി എന്നതിനും അപ്പുറത്ത് മികച്ചൊരു നര്‍ത്തകി കൂടിയാണ് പ്രീത.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...