ഈ വിഷയത്തില്‍ യാതൊരു പങ്കുമില്ല; തന്റെ മുഖവും വെച്ചുള്ള വാര്‍ത്തകള്‍ കണ്ടാല്‍ അവഗണിക്കുക

കൃഷ്ണകുമാറിന്റെ രാഷ്ട്രീയം നോക്കി മകളും നടിയുമായ അഹാന കൃഷ്ണയെ പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായ ഭ്രമം എന്ന ചിത്രത്തില്‍ നിന്ന് ഒഴിവാക്കി എന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ ആരോപണത്തില്‍ പ്രതികരണവുമായി അഹാന തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
തനിക്ക് ഈ വിഷയത്തില്‍ യാതൊരു പങ്കുമില്ലെന്നും പൃഥ്വിരാജിന്റെ വലിയ ആരാധിക ആണ് താനെന്നും അഹാന പറഞ്ഞു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് നടിയുടെ പ്രതികരണം. ഈ നാടകത്തില്‍ എനിക്ക് ഒന്നും തന്നെ ചെയ്യാനില്ല. ഞാന്‍ ഇപ്പോള്‍ പോണ്ടിച്ചേരിയിലാണ്. എന്റെ മുഖവും വെച്ചുള്ള എന്തെങ്കിലും വാര്‍ത്തകള്‍ കണ്ടാല്‍ അത് ദയവായി അവഗണിക്കണം.
ഞാന്‍ ഒരു കടുത്ത പൃഥ്വിരാജ് ആരാധികയാണ്. പൃഥ്വിരാജ് സിനിമയിക്കലേക്ക് വന്ന നാള് മുതല്‍ ഞാന്‍ അദ്ദേഹത്തിന്റെ ആരാധികയാണ്. ചില സമയത്ത് അത് അങ്ങനെയാണ്. നമ്മള് ഒന്നും തന്നെ ചെയ്യാത്ത കാര്യങ്ങളിലേക്ക് നമ്മുടെ പേര് വലിച്ചിഴക്കപ്പെടും.
ഞാന്‍ ഒരുപാട് ആഗ്രഹിക്കുന്ന കാര്യമാണ് പൃഥ്വിരാജിനൊപ്പം ഒരുമിച്ച് അഭിനയിക്കാന്‍. ഈ തെറി വിളിക്കാന്‍ വരുന്നവര്‍ അതിപ്പോ ഇടതാണെലും വലതാണേലും ആദ്യം നേരെ നോക്കണം. എന്നിട്ടു വേണം തെറി വിളിക്കാന്‍ പോകാന്‍.
വില്ലൻ വേഷങ്ങളിലൂടെ മലയാളി സിനിമ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായി മാറിയ താരമാണ് കോട്ടയം പാല സ്വദേശിയിയായ ചാലി പാല. ചില ചിത്രങ്ങളിൽ ശ്രദ്ധേയമായ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...