
Malayalam
തമിഴ്നാട് സ്റ്റേറ്റ് ഷൂട്ടിങ് ചാംപ്യന്‍ഷിപ്പ്; 6 മെഡലുകള്‍ കരസ്ഥമാക്കി നടന് അജിത്ത് കുമാര്‍
തമിഴ്നാട് സ്റ്റേറ്റ് ഷൂട്ടിങ് ചാംപ്യന്‍ഷിപ്പ്; 6 മെഡലുകള്‍ കരസ്ഥമാക്കി നടന് അജിത്ത് കുമാര്‍

46ാം തമിഴ്നാട് സ്റ്റേറ്റ് ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ 6 മെഡലുകള്‍ കരസ്ഥമാക്കി സൂപ്പര്‍താരം അജിത്ത് കുമാര്‍. തമിഴ്നാട്ടിലെ വിവിധ ജില്ലകളില്‍ നിന്നായി ഒമ്പതിനായിരത്തിലത്തിലധികം ഷൂട്ടര്‍മാര്‍ മത്സരിച്ച ചാംപ്യന്‍ഷിപ്പില്‍ നിന്നുമാണ് അജിത്ത്് മെഡലുകള്‍ സ്വന്തമാക്കിയത്.
ചെന്നൈ റൈഫിള്‍ ക്ലബിനെ പ്രതിനിധീകരിച്ച് ആയിരുന്നു താരം മത്സരത്തില്‍ പങ്കെടുത്തത്. മാര്‍ച്ച് 2 മുതല്‍ മാര്‍ച്ച് 7 വരെയായിരുന്നു മത്സരം. ചെന്നൈ റൈഫിള്‍ ക്ലബ്ബില്‍ നിന്നും അജിത്തിനെ കൂടാതെ മറ്റ് ഏഴ് പേരും മത്സരിച്ചിരുന്നു.
സിദ്ധാര്‍ഥ് ശിവകുമാര്‍, എ ജഗന്നാഥന്, സുമീത് ഹര്‍കിഷന്‍ദാസ് സാങ്വി, വിജയ് കുമാര്‍, മധു, എസ് സുധാകര്‍ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്.
നാല് സ്വര്‍ണ്ണവും 2 വെള്ളിയുമാണ് അജിതും ടീമും സ്വന്തമാക്കിയത്. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലും 25 മീ സെന്റര്‍ ഫയര്‍ പിസ്റ്റള്‍ വിഭാഗത്തിലും 25 മീറ്റര്‍ സ്റ്റാന്റേര്‍ഡ് പിസ്റ്റള്‍ വിഭാഗത്തിലും 50 മീറ്റര്‍ ഫ്രീ പിസ്റ്റള്‍ വിഭാഗത്തിലുമാണ് സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കിയത്.
സോഷ്യൽ മീഡിയയിലൂടെയാണ് ജനപ്രീതി നേടിയ താരപുത്രിയാണ് നടി താര കല്യാണിന്റെ മകളായ സൗഭാഗ്യ വെങ്കിടേഷ്. നടനും നർത്തകനുമായ അർജുൻ സോമശേഖറാണ് സൗഭാഗ്യയുടെ...
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
ഗാനഗന്ധർവ്വൻ കെജെ യേശുദാസിന്റെ മകൻ എന്നതിലുപരി സംഗീതലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ഗായകനാണ് വിജയ് യേശുദാസ്. പാട്ടുകാരനായി മാത്രമല്ല, നടനായും തിളങ്ങിയ...
1957-58 കാലത്തെ കേരളത്തിലെ മലയോര മേഘലയിലെ കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. വലിയ വിജയങ്ങൾ നേടിയ ക്വീൻ,...
മലയാളികളുടെ പ്രിയ നടനാണ് വിജയ് രാഘവന്. സൂപ്പര്‍താര പരിവേഷങ്ങള്‍ക്കപ്പുറം മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തു വച്ച നടന്മാരില് ഒരാളാണ് വിജയരാഘവന്. തന്നിലേക്ക് വരുന്ന...