
Actress
വളരെ വേദനാജനകമായതിനാൽ എനിക്ക് ഇരിക്കാനോ നിൽക്കാനോ കഴിയില്ലെന്ന് മന്യ; കണ്ണ് നിറഞ്ഞ് ആരാധകർ !
വളരെ വേദനാജനകമായതിനാൽ എനിക്ക് ഇരിക്കാനോ നിൽക്കാനോ കഴിയില്ലെന്ന് മന്യ; കണ്ണ് നിറഞ്ഞ് ആരാധകർ !
Published on

ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന നായികയായിരുന്നു മന്യ. തെലുങ്കിലും കന്നഡയിലും തമിഴിലുമായി സജീവമായിരുന്ന നടി ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. തനിക്ക് നേരിട്ട അപകടത്തെക്കുറിച്ച് മന്യ അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. നടുവിന് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ് വരികയാണ് താരം. വളരെ വേദനാജനകമായതിനാൽ എനിക്ക് ഇരിക്കാനോ നിൽക്കാനോ കഴിയില്ല. ശസ്ത്രക്രിയ ഒഴിവാക്കാൻ ഞാൻ ആവുന്നതെല്ലാം ചെയ്യുന്നു. ഭാരമുള്ള വസ്തു എടുത്തപ്പോഴായിരുന്നു ഇത് സംഭവിച്ചത്. വേദനയ്ക്ക് കാരണം ഈ സംഭവമാണെന്ന് തിരിച്ചറിഞ്ഞില്ല.
ഇതേക്കുറിച്ച് അറിഞ്ഞപ്പോൾ നിരവധി പേരാണ് എന്റെ അവസ്ഥയെക്കുറിച്ച് ചോദിച്ചത്. നിങ്ങളുടെ സ്നേഹാന്വേഷണങ്ങൾക്ക് നന്ദിയെന്നുമായിരുന്നു മന്യ കുറിച്ചത്. തന്റെ അവസ്ഥയെക്കുറിച്ച് വിവരിച്ചുള്ള മന്യയുടെ കുറിപ്പ് വൈറലായിക്കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ പ്രാർത്ഥനകൾക്കും സ്നേഹത്തിനും സന്ദേശങ്ങൾക്കും എല്ലാവർക്കും നന്ദി. ഞാൻ സുഖപ്പെട്ട് വരികയാണ്. താൽക്കാലിക വേദനയിൽ നിന്നും മോചനം നേടാനായി നട്ടെല്ലിൽ എപ്പിഡ്യൂറൽ സ്റ്റിറോയിഡ് ഷോട്ടുകൾ ലഭിച്ചു. എന്റെ പുറം ശക്തിപ്പെടുത്തുന്നതിനും എന്റെ സിയാറ്റിക് നാഡിയിൽ നുള്ളിയെടുക്കുന്ന ഡിസ്ക് പിന്നിലേക്ക് തള്ളുന്നതിനുമായി ഫിസിയോതെറാപ്പി ചെയ്തുവരികയാണ്. ആയുർവേദ മരുന്ന് ആരംഭിച്ചിരിക്കുകയാണെന്നും മന്യ പറയുന്നു.
malayalam
ബാലതാരമായി എത്തി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജലി നായർ. മാനത്തെ വെള്ളിത്തേര്, ബന്ധനം തുടങ്ങി കുറച്ച് ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു....
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
മലയാളി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി പ്രിയ. ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെയാണ് ലക്ഷ്മി പ്രിയയെ പ്രേക്ഷകർ അടുത്തറിയുന്നത്. ഗ്രാന്റ്...