
Social Media
അളിയന്റെ വീട്ടിലെ ചുമരില്‍ എന്റെയൊരു ത്രീഡി ചുമര്‍ചിത്ര പരീക്ഷണം.. സാന്ത്വനത്തിലെ സേതുവേട്ടൻ വേറെ ലെവൽ
അളിയന്റെ വീട്ടിലെ ചുമരില്‍ എന്റെയൊരു ത്രീഡി ചുമര്‍ചിത്ര പരീക്ഷണം.. സാന്ത്വനത്തിലെ സേതുവേട്ടൻ വേറെ ലെവൽ

മലയാളത്തിലെ ജനപ്രിയ പരമ്പരയായ സാന്ത്വനത്തിൽ സേതുവിനെ അവതരിപ്പിക്കുന്നത് തൃശൂര്‍ അവനൂര്‍ സ്വദേശിയായ ബിജേഷാണ്. ടിക് ടോക് എന്ന പ്ലാറ്റ്ഫോമിലൂടെയാണ് ബിജേഷ് സീരിയല്‍ അഭിനയ രംഗത്തേക്കെത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ എന്നും സജീവമായ ബിജേഷിന് ടിക് ടോക്കിലൂടെയും പരമ്പരയിലൂടെയുമായി നിരവധി ഫാന്‍ ഗ്രൂപ്പുകളും സോഷ്യല്‍ മീഡിയയിലുണ്ട്.
അളിയന്റെ വീട്ടില്‍ ചുമര്‍ചിത്രം വരയ്ക്കുന്ന ബിജേഷിന്റെ വീഡിയോയാണിപ്പോള്‍ വൈറലായിരിക്കുന്നത്. ചുമരില്‍ ത്രീഡി ചിത്രം വരയ്ക്കുന്ന വീഡിയോ ബിജേഷ് തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. അളിയന്റെ വീട്ടിലെ ചുമരില്‍ എന്റെയൊരു ത്രീഡി ചുമര്‍ചിത്ര പരീക്ഷണം എന്നുപറഞ്ഞാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. മരച്ചില്ലകളും അതിന്റെ നിഴലുമടക്കം മനോഹരമായ ത്രീഡി ചിത്രമാണ് താരം പങ്കുവച്ചത്. ഒരു രക്ഷയുമില്ലാത്ത ചിത്രമെന്നാണ് ആരാധകര്‍ ഒന്നടങ്കം കമന്റ് ചെയ്യുന്നത്. വളരെ പെര്‍ഫക്ടായാണ് ചിത്രവും, അതിന്റെ നിഴലും ബിജേഷ് വരച്ചിരിക്കുന്നത്. ചിപ്പി രഞ്ജിത്തടക്കം നിരവധിയാളുകള്‍ ചിത്രത്തിന് ലൈക്കും കമന്റുമായി സപ്പോര്‍ട് ചെയ്യാനെത്തുന്നുണ്ട്.
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...