
Malayalam
‘ഹിന്ദിയിലേയ്ക്ക് ഒഴുകാനൊരുങ്ങി അരുവി’; ഈ വര്‍ഷം പകുതിയോടെ ചിത്രീകരണം തുടങ്ങുമെന്ന് റിപ്പോര്‍ട്ട്
‘ഹിന്ദിയിലേയ്ക്ക് ഒഴുകാനൊരുങ്ങി അരുവി’; ഈ വര്‍ഷം പകുതിയോടെ ചിത്രീകരണം തുടങ്ങുമെന്ന് റിപ്പോര്‍ട്ട്

സൂപ്പര്‍ഹിറ്റ് ആയ തമിഴ് ചിത്രം അരുവിയുടെ ഹിന്ദി റിമേക്ക് ഒരുങ്ങുന്നു. ബോളിവുഡ് താരം ഫാത്തിമ സന ഷെയ്ഖാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ഇ നിവാസാണ് ചിത്രത്തിന്റെ സംവിധായകന്. 2021 പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രത്തിന് ഇതുവരെ പേര് ഇട്ടിട്ടില്ല.
2017ല്‍ പുറത്തിറങ്ങിയ ‘അരുവി’ക്ക് മികച്ച പ്രേക്ഷക നിരൂപക പ്രശംസ ലഭിച്ചിരുന്നു. അരുണ്‍ പ്രഭു പുരുഷോത്തമനാണ് ചിത്രം സംവിധാനം ചെയ്തത്. അരുണിന്റെ ആദ്യ ചിത്രമായിരുന്നു അരുവി. തമിഴ് താരം അദികി ബാലനാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിലെ അദിതിയുടെ അഭിനയ മികവിനും, അരുണിന്റെ സംവിധാന മികവിനും ഏറെ പ്രശംസ ലഭിച്ചിരുന്നു.
അരുണ്‍ പ്രഭു തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചത്. അദിതി ബാലന് പുറമെ ചിത്രത്തില്‍ അഞ്ചലി വര്ധന്, ലക്ഷ്മി ഗോപാല സ്വാമി എന്നിവരും പ്രധാന വേഷം ചെയ്തു. ഹിന്ദിയില്‍ അരുവിയാകുന്ന ഫാത്തിമ സന ബോളിവുഡില്‍ ബാലതാരമായാണ് അഭിനയം തുടങ്ങിയതെങ്കിലും 2016ല്‍ പുറത്തിറങ്ങിയ ദങ്കള് എന്ന ചിത്രത്തിലെ വേഷത്തിലൂടെയാണ് ശ്രദ്ധേയയാവുന്നത്.
ചിത്രത്തില്‍ ഇന്ത്യന്‍ റസ്ലിങ് താരം ഗീത പോഹാട്ടിന്റെ വേഷമാണ് ഫാത്തിമ ചെയ്തത്. 2020 പുറത്തിറങ്ങിയ അനുരാഗ് ബാസുവിന്റെ ലൂഡോ എന്ന ചിത്രത്തിലും താരം പ്രധാന വേഷം ചെയ്തു. രാജ്കുമാര് റാവു ആയിരുന്നു ഫാത്തിമയുടെ പെയര്‍. നെറ്റ്ഫ്ലിക്സില്‍ പുറത്തിറങ്ങാനിരിക്കുന്ന ‘അജീബ് ദാസ്ത്താന്സ്’ എന്ന ചിത്രത്തിലും ഫാത്തിമ പ്രധന വേഷം ചെയ്യുന്നുണ്ട്.
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....