
Malayalam
ഒരേ കോളേജില്‍ ആയിരുന്നിട്ടു പോലും പരസ്പരം കണ്ടിട്ടുണ്ടായിരുന്നില്ല;വിവാഹത്തെ കുറിച്ച് ജോസഫ് നായിക
ഒരേ കോളേജില്‍ ആയിരുന്നിട്ടു പോലും പരസ്പരം കണ്ടിട്ടുണ്ടായിരുന്നില്ല;വിവാഹത്തെ കുറിച്ച് ജോസഫ് നായിക

ജോസഫ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് ആത്മീയ. അടുത്തിടെയാണ് നടിയുടെ വിവാഹം നടന്നത്. മറൈന്‍ എന്‍ജിനീയറായ സനൂപ് ആണ് ആത്മീയയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. കണ്ണൂരില്‍ വെച്ചാണ് വിവാഹം നടന്നത്. ദീര്‍ഘകാലം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. ഇപ്പോള്‍ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ തുറന്ന് പറഞ്ഞിരിക്കുകയാണ് ആത്മീയ.
തങ്ങള്‍ ഒരേ കോളേജിലാണ് പഠിച്ചത്. എന്നാല്‍ പഠിക്കുന്ന സമയത്ത് ഒരു തവണ പോലും പരസ്പരം കണ്ടിട്ടില്ല. സിനിമയിലെത്തിയ സമയത്ത് അപ്രതീക്ഷിതമായി സനൂപിന്റെ സന്ദേശം ലഭിക്കുന്നത്. പിന്നീട് പരിചയപ്പെടുന്നു സൗഹൃദത്തിലാകുന്നു. ആ സൗഹൃദം ഒടുവില്‍ വിവാഹത്തിലെത്തുകയുമായിരുന്നു.-ആത്മീയ പറഞ്ഞു.
ആത്മീയയും സനൂപും കണ്ണൂര്‍ സ്വദേശികളാണ്. ഇരുവരും ബിരുദം ചെയ്തത് മാംഗ്ലൂരിലാണ്. ഒരേ കോളേജിലാണ് ഇരുവരും പഠിച്ചത്. ആ കാലത്ത് സനൂപ് ആത്മീയയെ ശ്രദ്ധിച്ചിരുന്നെങ്കിലും ആത്മീയ സനൂപിനെ കണ്ടിട്ടുണ്ടായിരുന്നില്ല്. കോളേജ് പഠനം കഴിഞ്ഞ് മനംകൊത്തി പറവ എന്ന ചിത്രത്തിലൂടെ ആത്മീയ അഭിനയ രംഗത്ത് സജീവമായി. സിനിമ കണ്ട സനൂപ് ആത്മീയയ്ക്ക് താനൊരു പഴയ സഹപാഠിയാണെന്ന് പറഞ്ഞ് സന്ദേശം അയച്ചു. അവിടെ നിന്നാണ് ഇരുവരുടെയും സൗഹൃദം ആരംഭിക്കുന്നത്. ഒടുവില്‍ വിവാഹത്തില്‍ എത്തിയതും.
പ്രണയം തുടങ്ങി രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ വീട്ടില്‍ കാര്യം അവതരിപ്പിച്ചുവെന്ന് ആത്മീയ പറയുന്നു. എന്നാല്‍ തുടക്കത്തില്‍ ചെറിയ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. എന്നിരുന്നാലും പിന്നീട് സമ്മതം മൂളി. ഒരു വര്‍ഷം മുന്‍പായിരുന്നു വിവാഹനിശ്ചയം. വളരെ രഹസ്യമായാണ് വിവാഹ നിശ്ചയം നടത്തിയത്. നാട്ടുകാര്‍ പോലും തങ്ങളുടെ പ്രണയകഥ അറിഞ്ഞില്ലെന്നും ആത്മീയ പറയുന്നു.
വെള്ളത്തൂവല്‍ എന്ന ചിത്രത്തിലൂടെയാണ് ആത്മീയ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മനം കൊത്തി പറവൈ, റോസ് ഗിത്താറിനാല്‍, ജോസഫ്, കാവിയന്‍ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. ജയറാം നായകനായ മാര്‍ക്കോണി മത്തായിയിലും നടി നായികയായി എത്തി. ജോസഫിലെ അഭിനയത്തിന് കേരള ഫിലിം ക്രിട്ടിക് അസോസിയേഷന് പുരസ്കാരം ആത്മീയയെ തേടിയെത്തി.
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
ഇന്ന് മലയാളികളുടെ ഹാസ്യ സാമ്രാട്ട് ആണ് ജഗതി ശ്രീകുമാർ. എന്നാൽ ഇന്നത്തെപ്പോലെ അറിയപ്പെടുന്ന നടനായി ഉയർന്ന് വരിക ജഗതിയ്ക്ക് എളുപ്പമായിരുന്നില്ല. അവസരങ്ങൾക്കായി...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...