
Malayalam
ചിത്രീകരണത്തിനിടെ വീടിനു മുകളില്‍ നിന്ന് വീണ് ഫഹദ് ഫാസിലിന് പരിക്ക്; ഷൂട്ടിംഗ് നിര്‍ത്തിവെച്ചു
ചിത്രീകരണത്തിനിടെ വീടിനു മുകളില്‍ നിന്ന് വീണ് ഫഹദ് ഫാസിലിന് പരിക്ക്; ഷൂട്ടിംഗ് നിര്‍ത്തിവെച്ചു

സിനിമാ ചിത്രീകരണത്തിനിടെ വീടിനു മുകളില്‍ നിന്ന് വീണ് നടന് ഫഹദ് ഫാസിലിന് പരിക്കേറ്റു. ‘മലയന്‍കുഞ്ഞ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു അപകടം. മൂക്കിന് പരിക്കേറ്റ താരത്തെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയും ചെയ്തു.
ഇന്നലെയായിരുന്നു സംഭവം. കൊച്ചിയില്‍ ഏലൂരിനടുത്തുള്ള ഓഡിറ്റോറിയത്തിലെ സെറ്റിലായിരുന്നു ഷൂട്ടിംഗ്. വീടിനു മുകളില്‍ നിന്ന് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുകയായിരുന്നു. ഇതിനിടെ ബാലന്‍സ് തെറ്റി താരം താഴേയ്ക്ക് വീഴുകയായിരുന്നു എന്നാണ് വിവരം. ഫഹദിന് പരിക്കേറ്റതിനാല്‍ ഷൂട്ടിംഗ് താത്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്.
വീഴ്ചയുടേതായ ചെറിയ വേദനകളൊഴിച്ചാല്‍ മറ്റു കുഴപ്പങ്ങളൊന്നുമില്ലെന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്നുള്ള വിവരം. സജിമോന്‍ പ്രഭാകരന് സംവിധാനം ചെയ്യുന്ന മലയന്‍കുഞ്ഞ് സര്‍വൈവല്‍ ത്രില്ലര്‍ ആയാണ് ഒരുങ്ങുന്നത്.
സംവിധായകന് മഹേഷ് നാരായണന് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും അദ്ദേഹം തന്നെയാണ്. സംവിധായകന് ഫാസില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘കൈയെത്തും ദൂരത്തി’ന് ശേഷം 18 വര്‍ഷങ്ങള്‍ക്കിപ്പുറം ഫാസിലും ഫഹദും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...