Connect with us

ദിലീപും കാവ്യയും കാണാതെ മഹാലഷ്മി ചെയ്തത് കണ്ടോ? പുത്തൻ ചിത്രം ഏറ്റെടുത്ത് ആരാധകർ

Actor

ദിലീപും കാവ്യയും കാണാതെ മഹാലഷ്മി ചെയ്തത് കണ്ടോ? പുത്തൻ ചിത്രം ഏറ്റെടുത്ത് ആരാധകർ

ദിലീപും കാവ്യയും കാണാതെ മഹാലഷ്മി ചെയ്തത് കണ്ടോ? പുത്തൻ ചിത്രം ഏറ്റെടുത്ത് ആരാധകർ

ആരാധകര്‍ ഏറെ ആവേശപൂര്‍വ്വം നടൻ ദിലീപിന്‍റേയും നടിയും ഭാര്യയുമായ കാവ്യ മാധവന്‍റേയും വിശേഷങ്ങള്‍ ഏറ്റെടുക്കാറുണ്ട്. അതുപോലെ തന്നെ മക്കളായ മീനാക്ഷിയുടേയും മഹാലക്ഷ്മിയുടേയും ചിത്രങ്ങളും സോഷ്യൽമീഡിയയിലെത്തിയാൽ ഉടൻ ഏറെ വൈറലാകാറുമുണ്ട്. അടുത്തിടെ ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ ദിലീപിന്‍റേയും കാവ്യയുടേയുമൊക്കെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. അതുപോലെ തന്നെ മകള്‍ മീനാക്ഷിയുടെ ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ മകള്‍ മഹാലക്ഷ്മിയുടെ പുത്തനൊരു ചിത്രം ദിലീപ് ഫാൻസ് ഗ്രൂപ്പുകളിൽ ഏറെ വൈറലായിരിക്കുകയാണ്. ദിലീപ് ഫാൻസ് ക്ലബ് എന്ന പേജിലാണ് ഈ ചിത്രം എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസവും സമാനമായൊരു ചിത്രം എത്തിയിരുന്നു. ദിലീപും കാവ്യ മാധവനും മഹാലക്ഷ്മിയും ഒപ്പം നിൽക്കുന്നതായിരുന്നു ചിത്രം. പക്ഷേ ആ ചിത്രത്തിൽ മഹാലക്ഷ്മിയുടെ മുഖം വ്യക്തമായിരുന്നില്ല. ഇപ്പോള്‍ വന്നിരിക്കുന്ന ചിത്രത്തിൽ ദിലീപും കാവ്യയും തിരിഞ്ഞ് നിൽക്കുകയാണെങ്കിലും പുറകിൽ ചിത്രം പകർത്തുന്നയാളുടെ ക്യാമറ കണ്ണുകളിലേക്ക് മഹാലക്ഷ്മി നോക്കുന്നത് കാണാം.

അതിനുശേഷമാണിപ്പോള്‍ മഹാലക്ഷ്മിയെ ഒക്കത്തെടുത്ത നിൽക്കുന്ന ഒരു ചിത്രവും എത്തിയിരിക്കുന്നത്. ഈ ചിത്രത്തിലും ദിലീപിന്‍റെ കൈകളിൽ തന്നെയാണ് മഹാലക്ഷ്മിയുള്ളത്. അച്ഛനും അമ്മയുമറിയാതെ ക്യാമറയിലേക്ക് നോക്കുന്ന മഹാലക്ഷ്മിയുടെ ചിത്രം ഇതിനകം വൈറലായിരിക്കുകയാണ്. ഇവർ ഒരു ഹോട്ടൽ റിസപ്ഷൻ ചെക്കിങ് ഏരിയയിൽ നിൽക്കുന്നതായാണ് ചിത്രത്തിൽ നിന്ന് മനസ്സിലാക്കാനാവുന്നത്.
2016 നവംബറിലായിരുന്നു ദിലീപും കാവ്യ മാധവനും വിവാഹിതരായത്. 2018 ഒക്ടോബറിലായിരുന്നു മഹാലക്ഷ്മിയുടെ ജനനം. മഹാലക്ഷ്മിയുടെ ചോറൂണ് ചിത്രങ്ങളും ജന്മദിനാഘോഷ ചിത്രങ്ങളും മുമ്പ് ആരാധകര്‍ ഏറെ ആവേശത്തോടെ ഏറ്റെടുത്തിരുന്നു. അതിനുശേഷം ഇപ്പോഴാണ് മഹാലക്ഷ്മിയോടൊപ്പമുള്ള ഇവരുടെ ചിത്രങ്ങള്‍ എത്തിയിരിക്കുന്നത്. രണ്ടര വയസ്സാണ് ഇപ്പോള്‍ മഹാലക്ഷ്മിയുടെ പ്രായം.

about an actor

Continue Reading
You may also like...

More in Actor

Trending

Recent

To Top