
Malayalam
രണ്ടാം ഇന്നിംഗ്സില്‍ മഞ്ജു വാര്യര്‍ക്കൊപ്പം; സന്തോഷം പങ്കിട്ട് ഗൗതമി നായര്‍
രണ്ടാം ഇന്നിംഗ്സില്‍ മഞ്ജു വാര്യര്‍ക്കൊപ്പം; സന്തോഷം പങ്കിട്ട് ഗൗതമി നായര്‍
Published on

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി ഗൗതമി നായര്‍ മലയാള സിനിമയിലേക്ക് വീണ്ടും മടങ്ങിയെത്തുന്നു. ജയസൂര്യയെയും മഞ്ജു വാര്യരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രജേഷ് സെന്‍ ഒരുക്കുന്ന ‘മേരി ആവാസ് സുനോ’ എന്ന ചിത്രത്തിലൂടെയാണ് ഗൗതമിയുടെ മടങ്ങി വരവ്.
മഞ്ജു വാര്യര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ഗൗതമി നായര്‍ സന്തോഷം പങ്കുവെച്ചിരിക്കുന്നത്. താന്‍ ഏറെ ആരാധിക്കുന്ന മഞ്ജുവിനൊപ്പം അഭിനയത്തിന്റെ രണ്ടാം ഇന്നിംഗ്സ് ആരംഭിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷവും കൃതഞ്ജതയും ഉണ്ടെന്നും ഗൗതമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ കുറിച്ചു.
”വീണ്ടും ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ഒരുങ്ങുന്നു. എന്റെ അഭിനയ യാത്രയുടെ രണ്ടാം ഇന്നിംഗ്സ് ഞാന്‍ എല്ലായ്പ്പോഴും ആരാധിക്കുന്ന ഇതിഹാസം മഞ്ജു വാര്യര്‍ക്കൊപ്പം ആരംഭിക്കുന്നു. എന്റെ ആദ്യ ഷോട്ടില്‍ ഒരു മികച്ച തുടക്കം ആവശ്യപ്പെടാന്‍ കഴിഞ്ഞില്ല. ഒരു നടിയെന്ന നിലയില്‍ അവിശ്വസനീയമായ എന്തെങ്കിലും ചെയ്യാന്‍ കാത്തിരിക്കുന്നു” എന്നാണ് ഗൗതമിയുടെ കുറിപ്പ്.
ദുല്‍ഖര്‍ സല്‍മാനൊപ്പം സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ഗൗതമി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഡയമണ്ട് നെക്ലേസ് എന്ന രണ്ടാമത്തെ ചിത്രത്തിലൂടെ താരം ഏറെ ശ്രദ്ധേയായി. ചാപ്റ്റേഴ്സ്, കൂതറ, ക്യാമ്പസ് എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...