
Malayalam
എനിയ്ക്ക് എതിരെ ആ പെൺകുട്ടിയുടെ പരാതി, പോലീസിന്റെ മറുപടി ഞെട്ടിച്ചു! ലജ്ജയോടെ തല കുനിച്ച് സ്റ്റേഷനിൽ നിന്ന് ഇറങ്ങി
എനിയ്ക്ക് എതിരെ ആ പെൺകുട്ടിയുടെ പരാതി, പോലീസിന്റെ മറുപടി ഞെട്ടിച്ചു! ലജ്ജയോടെ തല കുനിച്ച് സ്റ്റേഷനിൽ നിന്ന് ഇറങ്ങി

വില്ലൻ വേഷങ്ങളിലും നായക കഥാപാത്രങ്ങളിലും തിളങ്ങി നിന്ന് മലയാളം സീരിയൽ രംഗത്ത് സജീവസാന്നിധ്യമാണ് ഡോക്ടർ ഷാജു. അഭിനയത്തിൽ നിന്നും ഇടവേള എടുത്തുനിന്ന ഷാജു ഇപ്പോൾ കുടുംബവിളക്ക് പരമ്പരയിലെ രോഹിത് ഗോപാൽ എന്ന കഥാപാത്രമായിട്ടാണ് മിനി സ്ക്രീനിൽ നിറയുന്നത്.
മീര വസുദേവ് കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന പരമ്പരയിലേക്ക് അടുത്തിടെയാണ് ഷാജു എത്തിയത്. ഇപ്പോൾ ഷാജുവിന്റെ ഒരു വീഡിയോ ആണ് വൈറൽ ആകുന്നത്. പെൺകുട്ടികൾക്ക് കിട്ടുന്ന സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുകയാണ് ചില സ്ത്രീകൾ എന്ന് പറയുന്ന ഷാജു താൻ ഒരിക്കൽ നേരിട്ട അനുഭവത്തെകുറിച്ചാണ് തുറന്നു പറയുന്നത്
ഷാജുവിന്റെ വാക്കുകൾ
ഒരു ഫിലിം ഫെസ്റ്റിവലിന്റെ സമയത്ത് ഒരു തീയേറ്ററിൽ നിന്നും മറ്റൊരു തീയേറ്ററിലേക്ക് പോയ നേരത്ത് എന്റെ വണ്ടിയുടെ ബാക്കിൽ വേറെ ഒരു വണ്ടി വന്നിടിച്ചു. അപ്പോൾ തന്നെ ഞാൻ വണ്ടിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി. ഇടിച്ച വണ്ടിയുടെ അടുക്കലേക്ക് ചെന്നു. അവർക്ക് നമ്മുടെ വണ്ടിയിൽ ഇടിച്ചതിന്റെ ഒരു ഫീലും ഉണ്ടായിരുന്നില്ല. അപ്പോൾ വണ്ടിക്കുള്ളിൽ രണ്ടു പുരുഷന്മാർ ഇരിക്കുന്നുണ്ട്. അവർ മദ്യപിച്ച പോലൊരു ഫീൽ എനിക്ക് തോന്നി. ഞാൻ അപ്പോൾ അവരോട് ചോദിച്ചു എന്താണ് കണ്ണ് കാണാൻ പാടില്ലേ എന്ന്. വണ്ടി ആയാൽ തട്ടും എന്ന മറുപടിയാണ് തിരികെ കിട്ടിയത്. നിങ്ങൾ എന്താ മദ്യപിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപാടേ നോക്കുമ്പോൾ പുറകിൽ ഒരു പെൺകുട്ടി ഇരിക്കുന്നുണ്ട്. ഒരു ഇരുപതു വയസ്സ് താഴെയുള്ള പെൺകുട്ടിയാണ്. ആ കുട്ടിയെ കണ്ടപ്പോൾ, ഓ ഫാമിലി ഒപ്പം ഉണ്ടായിരുന്നോ എന്ന് ചോദിച്ചിട്ട് ഞാൻ സോറിയും പറഞ്ഞു.
എന്നാൽ മദ്യപിച്ചിട്ട് ഉണ്ട്ങ്കിൽ നിങ്ങൾക്ക് എന്താ കൊണ്ടുപോയി കേസ് കൊടുക്കാൻ പറഞ്ഞു. അപ്പോൾ നമ്മൾ ഈ അഭിനയിച്ചിട്ടുള്ളത് കൊണ്ട് ആളുകളും ചുറ്റും കൂടി. അവരുടെ ആ വാക്കുകൾ നമ്മൾക്ക് ഒരു ഇൻസൾട്ടും ആയല്ലോ. അപ്പൊ തന്നെ ഞാൻ സ്റ്റേഷനിൽ വിളിച്ചു പരാതിയും പറഞ്ഞു. അങ്ങനെ പട്ടം സ്റ്റേഷനിലേക്ക് എത്തി. അവരും ഒപ്പം വന്നു. ചെന്ന് പരാതി എഴുതിക്കൊണ്ടിരിക്കുകയാണ്. അപ്പോൾ ഒരു പോലീസുകാരൻ വന്നു ചോദിച്ചു വലിയ നഷ്ടം വലതും ഉണ്ടോ എന്ന്.
ഞാൻ പറഞ്ഞു ഒരു മിനിമം 5000 രൂപയുടെ നഷ്ടം വരുമായിരിക്കും എന്ന്. എന്നാൽ അത് പോട്ടെ കളയ് എന്നാണ് പോലീസുകാരൻ പറഞ്ഞത്. എന്റെ വണ്ടിയുടെ പുറകിൽ ഇടിച്ചതല്ലേ എങ്ങനെ കളയാൻ പറ്റും എന്ന് ഞാൻ മറുപടിയും പറഞ്ഞു. എന്നാൽ ആ പോലീസുകാരൻ പറഞ്ഞതുകേട്ട് ഞാൻ ഞെട്ടി പോയി. കാരണം ഞാൻ സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ചൂണ്ടികാട്ടി ആ കാറിൽ ഉണ്ടായിരുന്ന പെൺകുട്ടി മറ്റൊരു പരാതി എഴുതുകയാണ്’, എന്നായിരുന്നു പൊലിസുകാരൻ പറഞ്ഞത്.
ആ കുട്ടിയുടെ പരാതി വന്നാൽ ഞങ്ങൾക്ക് അത് ഏറ്റെടുക്കേണ്ടി വരും, അങ്ങനെ വന്നാൽ ജാമ്യം പോലും കിട്ടാത്ത കുറ്റം ആകും അത് എന്നും പോലീസുകാരൻ എന്നെ ഉപദേശിച്ചു. ഇത് കേട്ട പാടെ ലജ്ജയോടെ തല കുനിച്ചു നാണം കെട്ട് പരാതി ഇല്ല എന്നും പറഞ്ഞു എനിക്ക് ഇറങ്ങി പോരേണ്ടി വന്നു.
പിന്നെ പല വേദികളിലും ഈ കഥ ഞാൻ പറഞ്ഞിട്ടുണ്ട് കാരണം, നമ്മുടെ നാട്ടിലെ ഏറ്റവും മോശപ്പെട്ട ഒരു നിയമവ്യവസ്ഥയുടെ ഫലം ആണ് അന്ന് ഞാൻ നേരിട്ടത്. ഞാൻ ഒരിക്കലും സ്ത്രീത്വത്തിനെതിരെയോ ഫെമിനിസത്തിനെതിരോ പറയുന്നത് അല്ല. എതിരും അല്ല. പക്ഷെ ഒരു പെൺകുട്ടിക്ക് കിട്ടുന്ന സ്വാതന്ത്ര്യത്തെ എത്രമാത്രം ദുരുപയോഗം ചെയ്യുന്നു എന്നതിന്റെ ഏറ്റവും ചെറിയ ഉദാഹരണം മാത്രമാണ് ഇത്.
അതിനുശേഷം യാത്രക്കിടയിൽ എന്തെങ്കിലും അപകടം ഉണ്ടായാൽ, ആ വണ്ടിയിൽ എങ്ങാനും ഒരു പെൺകുട്ടിയുടെ തല കണ്ടാൽ നമ്മൾ നമസ്കാരം പറഞ്ഞു പോകേണ്ട അവസ്ഥയാണ് ഉള്ളതെന്നും ഷാജു പറയുന്നു. ഈ പ്രശ്നത്തിന് ശേഷം റോഡിൽ പെൺകുട്ടികൾ ആണ് വണ്ടി ഓടിച്ചു വരുന്നത് ഈങ്കിൽ അവർ കുറെ ദൂരം പിന്നിട്ട ശേഷം മാത്രമാണ് ഞാൻ വണ്ടി സ്പീഡിൽ ആക്കുന്നത്, കാരണം നിലവിലെ നിയമവ്യവസ്ഥകൾ പുരുഷന്മാർക്ക് എതിരെ ആണെന്നും ഷാജു ഒരു ചാനലിനോട് വ്യക്തമാക്കി.
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....