
serial
ആ സീൻ കഴിഞ്ഞിട്ടും വീർപ്പുമുട്ടലിലായി…ഇതുവരെ അനുഭവിക്കാൻ കഴിയാത്ത അനർഘ നിമിഷങ്ങൾ…പൊട്ടിക്കരഞ്ഞ് മനോജ് കുമാർ
ആ സീൻ കഴിഞ്ഞിട്ടും വീർപ്പുമുട്ടലിലായി…ഇതുവരെ അനുഭവിക്കാൻ കഴിയാത്ത അനർഘ നിമിഷങ്ങൾ…പൊട്ടിക്കരഞ്ഞ് മനോജ് കുമാർ

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും തന്റെതായ ഒരിടം നേടിയെടുക്കുകയായിരുന്നു നടൻ മനോജ് കുമാർ. അഭിനയം കൊണ്ടും, ശബ്ദം കൊണ്ടുമാണ് പ്രേക്ഷകരെ താരം കയ്യിലെടുക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും മിനി സ്ക്രീൻ രംഗത്ത് സജീവമാവുകയാണ് മനോജ്. നാമം ജപിക്കുന്ന വീട്, സൂര്യയിലെ ഇന്ദുലേഖ തുടങ്ങിയ പരമ്പരകളിൽ ആണ് മനോജ് ഇപ്പോൾ അഭിനയിക്കുന്നത്
പരമ്പരയിൽ മകളുടെ വിവാഹം കഴിഞ്ഞതോടെ ഭർതൃവീട്ടിലേക്ക് അയക്കുന്ന ഒരു സീൻ ഉണ്ടായിരുന്നു
ആ സമയം സ്നേഹനിധിയായ ഒരു അച്ഛന്റെ വികാരത്തെ കുറിച്ചാണ് ഇപ്പോൾ മനോജ് പറയുന്നത്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് അഭിനയം ആണെങ്കിലും അത് എത്രത്തോളം തന്നെ കരയിച്ചു എന്ന് മനോജ് പറയുന്നത്.
അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്…
ജീവിതത്തിൽ എനിക്കൊരു മോളില്ല.; ഇനി ഉണ്ടാവുകയും ഇല്ല…കലാരംഗത്തെ ചില സന്ദർഭങ്ങളിൽ നമ്മൾ ദൈവത്തോട് നന്ദി പറയുന്ന അവസരങ്ങളുണ്ട്…ജിവിതത്തിൽ അനുഭവിക്കാൻ കഴിയാത്ത ചില അനർഘ നിമിഷങ്ങൾ.. ക്യാമറയുടെ മുൻപിൽ ദൈവം തരും. ഈ രംഗത്തിൻ്റെ അവസാനത്തിൽ ഞാൻ ആ ഒരു വികാരം ആസ്വദിച്ചു…
എൻ്റെ അനിയത്തിയുടെ കല്യാണദിവസം എൻ്റെ അച്ഛൻ്റെ ആ വികാരവായ്പ്. അതങ്ങിനെ തന്നെ ഞാൻ അനുകരിക്കാൻ ശ്രമിച്ചപ്പോൾ, സത്യം പറയാലോ ഞാൻ അറിയാതെ പൊട്ടിക്കരഞ്ഞു പോയി. ആ സീൻ കഴിഞ്ഞിട്ടും വല്ലാത്ത വീർപ്പുമുട്ടലിലായിപ്പോയി ഞാൻ ദൈവത്തിന് നന്ദി ഇങ്ങനെയൊരവസരം എനിക്ക് തന്നതിന്.
തിരികെ വീട്ടിലെത്തിയെങ്കിലും അശ്വിന് നടന്ന അപകടത്തെ കുറിച്ച് വീട്ടിൽ ആരോടും പറയാൻ ശ്രുതിയ്ക്ക് സാധിച്ചില്ല. അതിന് മുമ്പ് തന്നെ ശ്രുതിയെ ഫോണിലൂടെ...
കോളേജിലേക്കുള്ള ഇന്ദ്രന്റെ വരവ് പല്ലവിയെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. ഇനി കോളേജിലേക്ക് പോകുന്നില്ല എന്നുള്ള പല്ലവിയുടെ തീരുമാനത്തെ മാറ്റി കട്ട സപ്പോർട്ടായി സേതു...
ഇന്ദ്രനെ കോളേജിൽ നിന്നും ഓടിക്കാൻ പല്ലവി ശ്രമിച്ചെങ്കിലും അത് നടന്നില്ല. പകരം പല്ലവിയെ പറഞ്ഞ് വിടേണ്ട അവസ്ഥ വരുമെന്നായി. എന്നാൽ ഇതെല്ലം...
വർഷ തിരികെ വന്നെങ്കിലും വീണ്ടും പല പ്രശ്നങ്ങൾ ഉണ്ടാക്കാനായിട്ടും ശ്രുതി ശ്രമിക്കുന്നുണ്ട്. എന്നാൽ ഇന്ന് ശ്രുതിയുടെ വായടിപ്പിക്കുന്ന മറുപടിയാണ് രേവതി കൊടുത്തത്....
വർഷയും ശ്രീകാന്തും തിരികെ വീട്ടിലെത്തി. പക്ഷെ അവരുടെ വരവ് ശ്രുതിയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. അവരുടെ വരവ് എല്ലാവരും കൂടി ചേർന്ന് കേക്ക്...