തന്റെ ചിത്രത്തിന് നേരെ വന്ന അശ്ലീല കമന്റുകള്‍ക്ക് മറുപടിയുമായിസംവിധായകന് അനുരാഗ് കശ്യപിന്റെ മകള്‍ ആലിയ കശ്യപ്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് തനിക്കെതിരെ നടക്കുന്ന സൈബര്‍ അധിക്ഷേപത്തിനെതിരെ ആലിയയുടെ പ്രതികരണം. അനുരാഗിന് ആദ്യ ഭാര്യ ആരതി ബജാജില്‍ ജനിച്ച മകളാണ് ആലിയ. അമേരിക്കയില്‍ ഉപരിപഠനം ചെയ്യുകയാണ് താരപുത്രി.
അടുത്തിടയില്‍ അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ചു കൊണ്ടുള്ള ഒരു ചിത്രം ആലിയ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് അശ്ലീലച്ചുവയുള്ള കമന്റുകളും ബലാത്സംഗ ഭീഷണിയടക്കവും ആലിയയെ തേടിയെത്തിയത്.
‘കഴിഞ്ഞ കുറച്ച് ആഴ്ചകളായി മാനസികമായി കടുത്ത പ്രയാസത്തിലാണ്. അടിവസ്ത്രം ധരിച്ചുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തത് മുതല്‍ വളരെ നിന്ദ്യവും വെറുപ്പുളവാക്കുന്നതുമായ പ്രതികരണങ്ങളാണ് എന്നെത്തേടിയെത്തുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഞാന്‍ അനുഭവിക്കുന്ന തരത്തിലുള്ള ഭീതി ഇതിന് മുമ്ബ് ഉണ്ടായിട്ടില്ല. ഇന്‍സ്റ്റഗ്രാം ഡിലീറ്റ് ചെയ്താലോയെന്ന് വരെ ചിന്തിച്ചു. ഇത്തരം പ്രതികരണങ്ങളെ അവഗണിച്ച് ഒഴിവാക്കാന്‍ ശ്രമിച്ചു. എന്നാല്‍ സത്യത്തില്‍ നമ്മള് ഇതിനെക്കുറിച്ച് സംസാരിക്കേണ്ടതുണ്ട്. കാരണം ഇത്തരം കമന്റുകളാണ് ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ എല്ലാ സ്ത്രീകളെയും ബാധിക്കുന്ന ബലാത്സംഗ സംസ്കാരത്തിന് സംഭാവനയാകുന്നത്. ആലിയ ഇന്‍സ്റ്റയില്‍ കുറിച്ചു.’
ഒരു അആക്രമിക്കപ്പെട്ടു കഴിഞ്ഞു അവള്‍ക്കായി മെഴുകുതിരികള്‍ കത്തിച്ച് മാര്‍ച്ചുകള്‍ സംഘടിപ്പിക്കുന്ന രാജ്യമാണ് നമ്മളുടെത്. എന്നാല്‍ ഒരു സ്ത്രീ ജീവനോടെയിരിക്കുമ്ബോള്‍ അവളെ ആരും സംരഷിക്കുന്നില്ല. ജീവിതകാലം മുഴുവനായും ലൈംഗികവത്കരിക്കപ്പെട്ടു കൊണ്ടാണ് ഒരു സ്ത്രീ വളര്‍ന്നു വരുന്നത് എന്നതാണ് സത്യം. ഞാനും ഇത്തരം കമന്റുകള്‍ കേട്ടാണ് വളര്‍ന്നു വന്നത്. മധ്യവയസ്കരായ കുറെ ആളുകള്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത് ഒരു പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തി എന്ന പരസമാപ്തിയിലാണ് ഞാനെത്തിയത്. മറ്റനവധി സ്ത്രീകള്‍ക്കൊപ്പം എന്നെയും ഉപദ്രവിച്ചവരില്‍ പലരും കാപട്യക്കാര്‍ ആയിരുന്നു. ധാര്‍മ്മികമായി വളരെ ഉയര്‍ന്നു നില്ക്കുന്നു എന്ന് അഭിനയിക്കുന്ന ഇവരാണ് ശരിക്കും ബലാത്സംഗ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നത്. ആലിയ തന്റെ ഇന്‍സ്റാഗ്രാമിലൂടെ വ്യക്തമാക്കി.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...