
Malayalam
സുഹൃത്തുക്കള്‍ക്കൊപ്പം കൊല്‍ക്കത്തയിലേയ്ക്ക് സൈക്കിള്‍ യാത്ര നടത്തി അജിത്ത്; വൈറലായി ചിത്രങ്ങള്‍
സുഹൃത്തുക്കള്‍ക്കൊപ്പം കൊല്‍ക്കത്തയിലേയ്ക്ക് സൈക്കിള്‍ യാത്ര നടത്തി അജിത്ത്; വൈറലായി ചിത്രങ്ങള്‍

സാഹസികത ഏറെ ഇഷ്ടമുള്ള താരമാണ് നടന് അജിത്ത്. ബൈക്ക് റേസ്, കാര്‍ റേസ്, എയ്റോ മോഡഡലിംഗ്, സൈക്കിളിംഗ്, ഫോട്ടോഗ്രാഫി എന്നിങ്ങനെ അജിത്തിന്റെ ഇഷ്ടങ്ങളുടെ പട്ടിക നീളുന്നു. ഇപ്പോഴിതാ, സുഹൃത്തുക്കള്‍ക്ക് ഒപ്പം അജിത്ത് കൊല്‍ക്കത്തയിലേക്ക് നടത്തിയ സൈക്കിളില്‍ യാത്രയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.
സ്പോര്‍ട്സ് വസ്ത്രങ്ങളും ഹെല്‍മറ്റും മാസ്കും ധരിച്ച്, റോഡ് ട്രിപ്പിന് ആവശ്യമുള്ള സന്നാഹങ്ങളുമായി യാത്ര ചെയ്യുന്ന അജിത്തിനെയാണ് ചിത്രങ്ങളില്‍ കാണാനാവുക.
സൈക്കിളിസ്റ്റും അജിത്തിന്റെ സുഹൃത്തുമായ സുരേഷ് കുമാര്‍ ആണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. അടുത്തിടെ സുഹൃത്തുക്കള്‍ക്കൊപ്പം സിക്കിമിലേക്ക് താരം ഒരു ബൈക്ക് ട്രിപ്പും നടത്തിയിരുന്നു.
സംവിധായകന് എച്ച്.വിനോദിന്റെ ‘വാലിമൈ’ എന്ന ചിത്രമാണ് അജിത്തിന്റേതായി ഇനി റിലീസിനെത്താനുള്ള സിനിമ. വിനോദ്, ബോളിവുഡിലെ പ്രശസ്ത നിര്‍മാതാവ് ബോണി കപൂര്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്നുള്ള അജിത്തിന്റെ രണ്ടാമത്തെ സംരംഭമാണ് ‘വാലിമൈ’. ‘പിങ്കി’ന്റെ തമിഴ് റീമേക്ക് ആയ ‘നേര്‍കൊണ്ട പാര്‍വൈ’ എന്ന ചിത്രത്തിനു വേണ്ടി കഴിഞ്ഞ വര്‍ഷം മൂവരും ഒന്നിച്ചിരുന്നു. ‘വാലിമൈ’യില്‍ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അജിത്ത് എത്തുന്നത്.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. മലയാളത്തിലെ ഒരുപാട് ഹിറ്റ് സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. അടുത്തിടെ തിയേറ്ററുകളെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് മീര ജാസ്മിൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂത്രധാരൻ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയ നടി മലയാളത്തിലെയും...
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ദിയ കൃഷ്ണയുടെ...