മകളെ കാണാനില്ല… റോയയെ തിരക്കി ആരാധകർ…ആര്യയുടെ ആ മറുപടി

നടിയായും അവതാരികയായും പ്രേക്ഷകരുടെ പ്രിയ താരമാവുകയായിരുന്നു ആര്യ. ബിഗ് ബോസ് കഴിഞ്ഞ സീസണിലെ നല്ലൊരു മത്സരാർത്ഥി കൂടിയായിരുന്ന ആര്യ സോഷ്യൽ മീഡിയയിലും സജീവം ആണ്. ആരാധകരുമായി നിരന്തരം സംവദിക്കാറുള്ള ആര്യ മിക്ക വിശേഷങ്ങളും തന്റെ ഫാൻസുമായി ഷെയർ ചെയ്യാറുണ്ട്.
ഈ അടുത്ത് തന്റെ ഹൃദയവും ആത്മാവും ഒക്കെയാണ് തന്റെ മകൾ എന്ന് പറഞ്ഞുതുടങ്ങുന്ന കുറിപ്പോടെ ആര്യ മകൾ റോയക്ക് വേണ്ടി എഴുതിയ കുറിപ്പും ഏറെ വൈറൽ ആയിരുന്നു. മാത്രമല്ല മകളുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയ വഴി പങ്ക് വച്ചിരുന്നു.
ഇപ്പോൾ മകളെ തിരക്കിയ ആരാധകർക്കുള്ള മറുപടിയാണ് ആര്യ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ വഴി നൽകിയത്. റോയ ബേബി എവിടെയാണ് ഇപ്പോൾ എന്ന ചോദ്യത്തിന് ആണ് ആര്യ മറുപടി നൽകിയത്. അവൾ അച്ഛന്റെ സ്ഥലത്ത് ആയിരുന്നു. ഉടനെ മടങ്ങി വരും എന്നും ആര്യ സൂചിപ്പിച്ചിരുന്നു.
അതെ സമയംതന്നെ മകൾക്കൊപ്പമുള്ള മറ്റൊരു സ്റ്റോറി വീഡിയോയും ഇൻസ്റ്റയിലൂടെ ആര്യ പങ്ക് വച്ചിട്ടുണ്ട്.
” അവൾ എന്റെ അമ്മയാണ്, എന്റെ മകളാണ്, എന്റെ ഏറ്റവും നല്ല സുഹൃത്താണ് , എന്റെ ആത്മാവ്, എന്റെ ലോകം എല്ലാം അവൾ ആണ്. മാത്രമല്ല എനിക്ക് മുന്നോട്ട് പോകാനുള്ള കാരണവും, ഞാൻ ഇന്ന് ജീവിച്ചിരിക്കാനുള്ള ഒരേയൊരു കാരണവും എന്റെ മകൾ ആണ്. ഒരായിരം ജന്മദിനാശംസകൾ കുഞ്ഞേ.. മമ്മ നിന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് വാക്കുകൾ കൊണ്ട് വർണ്ണിക്കുവാൻ സാധിക്കില്ല “, എന്നായിരുന്നു മകളുടെ പിറന്നാൾ ദിനത്തിൽ ആര്യ കുറിച്ചത്.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള് വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...