
Malayalam
സാന്ത്വനത്തിലെ അപ്പുവിന് സേതു കൊടുത്ത സര്‍പ്രൈസ് ഗിഫ്റ്റ് കണ്ടോ: കയ്യടിച്ച് സോഷ്യല്‍ മീഡിയ
സാന്ത്വനത്തിലെ അപ്പുവിന് സേതു കൊടുത്ത സര്‍പ്രൈസ് ഗിഫ്റ്റ് കണ്ടോ: കയ്യടിച്ച് സോഷ്യല്‍ മീഡിയ
Published on

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം.2020 ല്‍ ആരംഭിച്ച പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. സാധാരണ കണ്ടു വരുന്ന പരമ്പരകളില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് സാന്ത്വനം ഒരുക്കിയിരിക്കുന്നത്. കുടുംബ പ്രേക്ഷകര്‍ മാത്രമല്ല യൂത്തിനിടയിലും പരമ്പരയ്ക്ക് കൈനിറയെ ആരാധകരുണ്ട്. കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങളിലൂടെയാണ് സാന്ത്വനം ചര്‍ച്ച ചെയ്യുന്നത്. 2020 ല്‍ ആരംഭിച്ച പരമ്പര ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ടതായി മാറുകയായിരുന്നു. സീരിയല്‍ പോലെ തന്നെ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ഇവരുടെ ഓണ്‍സ്ക്രീന്‍ വിശേങ്ങള്‍ മാത്രമല്ല ഓഫ് സ്ക്രീന്‍ വിശേഷങ്ങളും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചാ വിഷയമാണ്.
ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് ബിജേഷ് പങ്കുവെച്ച ഒരു വീഡിയോയാണ്. പരമ്പരയിലെ സഹതാരമായ രക്ഷയുടെ വീഡിയോയാണ് ബിജേഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതിന് മുന്‍പും സഹതാരങ്ങള്‍ക്കൊപ്പം രസകരമായ വീഡിയോയുമായി ബിജേഷ് രംഗത്തെത്തിയിട്ടുണ്ട്. ഇന്നത്തെ ഹൃദയ സ്പര്‍ശിയായ അഭിനയത്തിന്… റിയല്‍ ലൈഫിലും പാവമായ അപ്പൂന് ഈ ഏട്ടന്റെ വക ഒരു സര്‍പ്രൈസ് ഗിഫ്റ്റ് എന്ന് പറഞ്ഞുകൊണ്ടാണ് ബിജേഷ് വീഡിയോ പങ്ക് വച്ചത്. സേതു എന്ന കഥാപാത്രത്തെയാണ് ബിജേഷ് പരമ്പരയില്‍ അവതരിപ്പിക്കുന്നത്. ചിപ്പിയുടെ കഥാപാത്രമായ ശ്രീദേവിയുടെ സഹോദരനാണ് സേതു. സാന്ത്വന പരമ്പരയിലെ മികച്ച കഥാപാത്രമാണ് ബി്ജേഷിന്റേത്.
താരം പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. സംഭവ ബഹുലമായ എപ്പിസോഡുകള്‍ ആണ് സാന്ത്വനം പരമ്പരയില്‍ അരങ്ങേറുന്നത്. സിനിമയെ വെല്ലുന്ന കഥാമുഹൂര്‍ത്തങ്ങള്‍ ആണ് പരമ്പര പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. ആദ്യം പരമ്പരയോട് മുഖം തിരിച്ചിരുന്നു പലരും ഇപ്പോള്‍ സാന്ത്വനത്തിന്റെ ആരാധകര്‍ ആണ്. സോഷ്യല്‍ മീഡിയ വഴി മികച്ച അഭിപ്രായം ആണ് പരമ്പരക്ക് ലഭിക്കുന്നത്.
ചില പുതുമുഖങ്ങളും
പരമ്പരയില്‍ അണിനിരക്കുന്നുണ്ട്. വാനമ്പാടി പരമ്പരക്ക് ശേഷം അവന്തിക
ക്രിയേന്‍ഷന്‍സിന്റെ ബാനറില്‍ എത്തുന്ന സാന്ത്വനം വാനമ്പാടി പോലെ തന്നെ
പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപെടുന്ന വ്യത്യസ്ത കഥയുമായിട്ടാണ് അവന്തിക
ക്രിയേഷന്‍സ് ഇത്തവണയും എത്തിയത്. ബാലനും, ശ്രീദേവിയും ഹരിയും,
ശിവനും,സേതുവും ഒക്കെ പ്രേക്ഷകരുടെ പ്രിയങ്കരര്‍ ആണ്. സാന്ത്വനം
ലൊക്കേഷനിലെ മിക്ക കാഴ്ചകളും ആരാധകര്‍ക്ക് ഏറെ പ്രിയങ്കരം ആണ്. തമിഴ്
പരമ്പരയായ പാണ്ഡ്യന് സ്റ്റോഴ്സിന്റെ മലയാളം പതിപ്പാണിത്.
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ദിയ കൃഷ്ണയുടെ...
ഡബ്ല്യുസിസിയുടെ ഏറെ നാളത്തെ പോരാട്ടത്തിനൊടുവിൽ ആണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത്. ഈ പ്രയത്നങ്ങൾക്ക് പല അംഗങ്ങൾക്കും പകരം കൊടുക്കേണ്ടി...
ഇന്ന് യുവ തലമുറയ്ക്കിടയിൽ തരംഗമാണ് റാപ്പപ് വേടനും അദ്ദേഹത്തിന്റെ ഗാനങ്ങളും. ഇപ്പോഴിതാ വേടന്റെ പാട്ട് പാഠ്യ വിഷയത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് കാലിക്കറ്റ് സർവകലാശാല....
ആരാധകരെ ഏറെ ഞെട്ടിച്ച വേർപിരിയലായിരുന്നു മനോജ് കെ ജയന്റെയും ഉർവശിയുടെയും. 2000 ലായിരുന്നു ഇവരുടെ വിവാഹം. 2008 ൽ ഇരുവരും വേർപിരിയുകയും...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...