
Malayalam
‘മൂക്കും താടിയുമെല്ലാം സര്‍ജറിയിലൂടെ വെച്ചുപിടിപ്പിച്ചതല്ലേ?’; കമന്റിട്ടയാള്‍ക്ക് മറുപടി നല്കി കവിത
‘മൂക്കും താടിയുമെല്ലാം സര്‍ജറിയിലൂടെ വെച്ചുപിടിപ്പിച്ചതല്ലേ?’; കമന്റിട്ടയാള്‍ക്ക് മറുപടി നല്കി കവിത

നിരവധി സിനിമകളിലൂടെയും പരമ്പരകളിലൂടെയും മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളായി മാറിയ താരമാണ് കവിത നായര്‍. ഇപ്പോഴും സിനിമകളിലൂടെയും സീരയലുകളിലൂടെയും തിളങ്ങി നില്‍ക്കുകയാണ് നടി. സോഷ്യല്‍ മീഡിയകളിലും വളരെയധികം സജീവമാണ് കവിത. സോഷ്യല്‍ മീഡിയയില്‍ സജീവമായ കവിത പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഫോട്ടോഷൂട്ടുകളുമൊക്കെ പങ്കുവെയ്ക്കാറുണ്ട്. നിരവധി ആരാധകരും താരത്തിനുണ്ട്.
ഇപ്പോള്‍ കവിത നായര്‍ പങ്കുവെച്ച ഒരു ചിത്രത്തിന് ഒരാള്‍ കമന്റ് ചെയ്തതും താരം അതിന് നല്കിയ മറുപടിയുമാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. മൂക്കും താടിയുമെല്ലാം സര്‍ജറിയിലൂടെ വെച്ചുപിടിപ്പിച്ചതല്ലേ? ഈ ചോദ്യത്തിന് താരം മറുപടി നല്‍കുകയും ചെയ്തു. ദൈവം സഹായിച്ച് ഇതുവരെ അതിന്റെ ആവശ്യം വന്നിട്ടില്ല എന്നായിരുന്നു കവിത നായരുടെ മറുപടി.
ടെലിവിഷന്‍ അവതാരിക, ചലച്ചിത്ര സീരിയല്‍ നടി എന്നീ നിലകളില്‍ പ്രശസ്തയാണ് കവിതാ നായര്‍. സൂര്യ ടിവിയില്‍ 2002ല്‍ സംപ്രേഷണം ചെയ്ത പൊന്‍പുലരി എന്ന പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് കവിത നായര്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് അഭിനയ രംഗത്തേക്ക് ചുവട് മാറ്റി. നിരവധി അവസരങ്ങള്‍ താരത്തെ തേടിയെത്തി. കൊന്തയും പൂണൂലും, അപ്പോത്തിക്കിരി, ലീല, 10 കല്പനകള്, ഹണീ ബീ 2 എന്നീ ചിത്രങ്ങള്‍ കവിത അഭിനയിച്ചവയില്‍ ചുരുക്കമാണ്. വിപിന്‍ ആനന്ദ് ആണ് കവിതയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്.
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....