
News
ഷൂട്ടിംഗ് തടസ്സപ്പെടുത്താനെത്തിയ നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിമര്‍ശിച്ച് കങ്കണ
ഷൂട്ടിംഗ് തടസ്സപ്പെടുത്താനെത്തിയ നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിമര്‍ശിച്ച് കങ്കണ

കര്‍ഷക സമരത്തിനെതിരെ സംസാരിച്ച ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ഷൂട്ടിഗ് സെറ്റില്‍ പ്രതിഷേധവുമായി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിമര്‍ശിച്ച് കങ്കണ. മധ്യപ്രദേശില്‍ ഷൂട്ടിംഗ് നടക്കുന്ന ഏറ്റവും പുതിയ ചിത്രം ധാക്കടിന്റെ ചിത്രീകരണം തടയുന്നതിനാണ് പ്രവര്‍ത്തകര്‍ എത്തിയത്.
”കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മധ്യപ്രദേശിലെ ഷൂട്ടിംഗ് തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിനാല്‍ എനിക്ക് ചുറ്റും പോലീസ് സംരക്ഷണം വര്‍ദ്ധിപ്പിച്ചു. കര്‍ഷകര്‍ക്ക് വേണ്ടി പ്രതിഷേധിക്കുന്നു എന്നാണ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പറയുന്നത്. ഏത് കര്‍ഷകരാണ് അവര്‍ക്ക് ആ അധികാരം നല്‍കിയത്. എന്തുകൊണ്ടാണ് അവര്‍ക്ക് സ്വയം പ്രതിഷേധിക്കാന്‍ കഴിയാത്തത്” എന്നാണ് കങ്കണയുടെ ട്വീറ്റ്.
ലൊക്കേഷനില്‍ നിന്നുമുള്ള ഒരു വീഡിയോ പങ്കുവച്ച് പൊലീസ് പ്രതിഷേധക്കാരെ പിരിച്ചു വിട്ടതായും മറ്റൊരു ട്വീറ്റില്‍ കങ്കണ കുറിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയതിനാല്‍ തനിക്ക് കാര്‍ മാറ്റി കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടി വന്നുവെന്നും കങ്കണ ട്വീറ്റ് ചെയ്തു.
നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കങ്കണയുടെ ഷൂട്ടിംഗ് സെറ്റില്‍ എത്തിയത്. കര്‍ഷകരെയും സമരത്തെയും വിമര്‍ശിച്ചു കൊണ്ടുള്ള ട്വീറ്റുകളില്‍ കങ്കണ മാപ്പ് പറയണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം.
മുൻ രാഷ്ട്രപതി എപിജെ അബ്ദുല്‍കലാമിന്റെ ജീവിതം സിനിമയാവുന്നു. സംവിധായകന് ഓം റാവുത്ത് ആണ് സംവിധാനം. ആദി പുരുഷ്, തന്‍ഹാജി, ലോക്മാന്യ: ഏക്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
ഗാസയില്‍ ഇസ്രയേല്‍ അതിക്രമങ്ങള്‍ക്കെതിരേ കാനില്‍ നിലപാട് വ്യക്തമാക്കി ജൂലിയന്‍ അസാഞ്ജ്. വിക്കിലീക്സ് സ്ഥാപകന്‍ ആണ് ജൂലിയന്‍ അസാഞ്ജ്. തന്നെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രഥമപ്രദര്ശനത്തിനെത്തിയ...
മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഇരുന്നൂറ് കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ഈ സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട...